മുരിക്കുംവയല്‍ :ജോലി ആവശ്യത്തിനായി സ്വന്തം ഗ്രാമം വിട്ടുപോകേണ്ടി വന്ന ട്രൈ ബല്‍ ജനവിഭാഗത്തിന് പ്രത്യേക കര്‍മ്മപദ്ധതി ആവശ്യമാണെന്നും,കോവിഡ് 19 പ്രതി രോധത്തില്‍ ട്രൈബല്‍ ഗോത്രങ്ങളിലെ ശാസ്ത്രീയഅറിവുകള്‍ പൊതുപ്രചാരത്തിലെത്തി ക്കുവാന്‍ ശ്രമം നടത്തണമെന്നും ശ്രീ ശബരീശ കോളേജ് സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ ചര്‍ച്ച വിലയിരുത്തി. ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യൂ വിഭാഗമാ ണ് ഇന്ത്യന്‍ ട്രൈബല്‍ ജനത കോവിഡ് പശ്ചാത്തലത്തില്‍ നേരിടുന്ന മാനസിക-സാമൂഹി ക പ്രശ്‌നങ്ങള്‍  എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചത്.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫസര്‍ ഡോ. ബിപിന്‍ ജോജോ,ഒറീസ്സയിലെ ഉത്കല്‍ മിഷന്‍ ഡയറക്ടര്‍ റവ.ജേക്കബ് കെ.സാമുവല്‍, ശ്രീ ശബ രീശ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ.വി.ജി.ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളില്‍ നി ന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. വിവിധ സീരീസുകളിലായി നടത്തുന്ന പാനല്‍ ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ നിവേദനമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കള്‍ക്ക് സമര്‍പ്പിക്കുവാനും ഓണ്‍ലൈന്‍ ചര്‍ച്ചാ വേദി തീരുമാനിച്ചു.