സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി

Estimated read time 0 min read

നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി.കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിലെത്തി യാണ് സുരേഷ് ഗോപി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയത്. വികാരി ജനറാൾമാ രായ റവ.ഡേ.ജോസഫ് വെള്ളമറ്റം,റവ.ഡോ കുര്യൻ താമരശ്ശേരി,ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരും ഒപ്പമുണ്ടായിരന്നു. ബിഷപ്പ് ഹൗസിൽ നിന്ന് പാസ്റ്ററൽ സെ ൻ്ററിലെത്തിയ രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിൽ നിന്നും സുരേഷ് ഗോപി അനുഗ്രഹം തേടുകയും ചെയ്തു. രാവിലെ 9.30 ഓടെയാണ് സുരേഷ് ഗോപി പാ സ്റ്ററൽ സെൻ്ററിലെത്തിയത്.പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെയായിരുന്നു സു രേഷ് ഗോപിയുടെ വരവ്.സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലന്നും. സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നെന്നും സുരേഷ് ഗോപി പ്രതികരിച്ചു.രൂപത കേന്ദ്രത്തിൻ്റെ പ്രതികരണവും ഇതുതന്നെയായിരുന്നു.

You May Also Like

More From Author