ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായി പി കെ സജീവ് (കോ ട്ടയം) പ്രസിഡൻ്റ് സി.ആർ.ദിലീപ്കുമാർ (ഇടുക്കി) എന്നിവരെ തിരഞ്ഞെടുത്തു.നാടു കാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ്ഓഡിറ്റോറിയത്തിൽ വച്ച് നടന്ന  സംസ്ഥാന പ്രതിനിധി സമ്മേളനം ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് .
മറ്റ് ഭാരവാഹികൾ : കെ കെ വിജയൻ, ഷൈലജ നാരായണൻ (വൈസ് പ്രസിഡൻ്റ് മാ ർ) എ.എം.പത്മാക്ഷി,പി.എൻ.മോഹനൻ (സെക്രട്ടറിമാർ). എം ബി രാജൻ (ട്രഷറർ ) പി.കെ.നാരായണൻ (രക്ഷാധികാരി )എന്നിവരെയും 14 അംഗ കമ്മറ്റിയെയും തിര ഞ്ഞെടുത്തു.
ഡോ : സി കെ. സ്മിത, പ്രൊഫ.വി. ജി .ഹരീഷ് കുമാർ,പ്രൊഫ. സ്വാതി .കെ‌ ശിവൻ,
പ്രൊഫ. അരുൺ നാഥ്, വിവിധ പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി നോമിനേറ്റ് ചെയ്തു. വിവിധ ആവശ്യങ്ങൾ അ ടങ്ങിയ പ്രമേയം ജനറൽബോഡിയിൽ അംഗീകരിച്ചു.
സഭയുടെആസ്ഥാനമന്ദിരവും ,പൈതൃക ആരാധനാ മന്ദിരവും നിർമ്മിക്കാനും സംഘ ടനക്ക് മല അരയ മഹാസഭ എന്ന ചുരുക്ക പേര് സ്വീകരിക്കാനും യോഗം തീരുമാനി ച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൗതികസൗകര്യങ്ങളൊരുക്കാൻ മൂന്നു കോടി 10 ലക്ഷം രൂപയും ,ആസ്ഥാനമന്ദിരത്തിനും പൈതൃക ആരാധന മന്ദിരത്തി നും 25 ലക്ഷം രൂപ വീതവും ഉൾപ്പെടുന്ന  മൂന്നു കോടി 75 ലക്ഷം രൂപയുടെ ബജറ്റിനും യോഗം അംഗീകാരം നൽകി.