കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കുന്നുംഭാഗം നേതാജി റോഡ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍. ശ്രീകുമാറി ൻ്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് റോഡിൻ്റെ ഉദ്ഘാടനം നിര്‍വ ഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ആൻ്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, ബിന ക്യഷ്ണകുമാർ, കെ.എ. എബ്രഹാം, ഐ.എസ്. രാമചന്ദ്രൻ, വ്യാപാരി വ്യവസായി കുന്നുംഭാഗം യൂണിറ്റ് പ്രസിഡൻ്റ് റെജി കാവുങ്കൽ, കെ.എ. ബാലചന്ദ്രൻ, ഷാജി നല്ലേപ റമ്പിൽ, ജി. അജിത്കുമാർ, മധു താവുകുന്നേൽ, ബിജു അൻസി എന്നിവർ പ്രസംഗി ച്ചു.

ചിറക്കടവ് പഞ്ചായത്തില്‍ ആദ്യമായി പഗ്മില്‍ ഉപയോഗിച്ച് ടാര്‍ ചെയ്യുന്ന റോഡാണ് കുന്നുംഭാഗം – നേതാജി റോഡ്. ഏറെ നാളുകളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായിരിക്കുകയാണ്. വാര്‍ഡ് മെംബര്‍ ആന്‍റണി മാര്‍ട്ടിന്‍റെ നിവേദന ത്തെ തുടര്‍ന്ന് 2021-22 വര്‍ഷം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ദുരന്തനിവാരണ വകു പ്പില്‍ നിന്നു റോഡ് പുനരുദ്ധാരണത്തിനായി എട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു.തുക അനുവദിച്ച ഉത്തരവില്‍ റോഡിന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയതും ടെന്‍ഡര്‍ എ ടുക്കാന്‍ ആളില്ലാത്തതും മൂലം റോഡ് നിര്‍മാണത്തിന് മുമ്പായുള്ള നടപടിക്രമങ്ങള്‍ നീണ്ടുപോകുവാൻ ഇടയാക്കിയിരുന്നു .