നൂറാം വർഷത്തിലേക്കെത്തുന്ന പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂൾ പുതിയ മന്ദിര ത്തിലേക്ക്. 15-ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി നിർവഹിക്കും. 1924-ൽ സ്ഥാപിച്ച സ്‌കൂളിന് സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ലൈ ബ്രറി തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. സ്വാമി ദയാനന്ദ സരസ്വതി യുടെ നേതൃത്വത്തിലുള്ള ആര്യസമാജത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ വിജ്ഞാന ചന്ദ്രസേനനാണ് ശ്രീദയാനന്ദ പ്രൈമറി സ്‌കൂൾ സ്ഥാപിച്ചത്. അതിനാൽ ആ ര്യസമാജം സ്‌കൂളെന്നും ഇതറിയപ്പെടുന്നു. അവർണർക്കും പെൺകുട്ടികൾക്കും മിക ച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. 1937-ൽ അപ്പർ പ്രൈമറി വിഭാഗം കൂടി തുടങ്ങി. വണ്ടങ്കൽ, ആണ്ടൂമഠം കുടുംബങ്ങളായിരുന്നു ദീർഘകാലം സ്‌കൂളി നെ നയിച്ചത്. പിന്നീട് 2020 മുതൽ ചിലങ്കയിൽ പി.എസ്.മോഹനൻ നായരാണ് സ്‌കൂ ൾ മാനേജർ.

15-ന് രാവിലെ 9.30-ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പുതിയ മന്ദിരത്തിന്റെ ഉ ദ്ഘാടനം നിർവഹിക്കും. സഹകരണമന്ത്രി വി.എൻ.വാസവൻ ശതാബ്ദി ഉദ്ഘാടനം നിർവഹിക്കും. മാനേജർ പി.എസ്.മോഹനൻ നായർ അധ്യക്ഷത വഹിക്കും. നവീകരി ച്ച ലൈബ്രറിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജും ഡിജിറ്റൽ ക്ലാസ് മുറി യുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.യും നിർവഹിക്കും. ശതാബ്ദി സ്മാരക ഓഡിറ്റോറിയം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.