കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു മുരളീധരനും വൈസ് പ്രസിഡന്റ് ജെ സി ജോസും തൽസ്ഥാനങ്ങൾ രാജിവെച്ചു. മുന്നണി ധാരണ പ്രകാരമാണ് ഇരുവരുടെ യും രാജി.

സിന്ധു മുരളീധരൻ സിപിഐ ലോക്കൽ കമ്മറ്റി അംഗവും കേരള മഹിളാ ഫെഡറേ ഷൻ മുണ്ടക്കയം മണ്ഡലം സെക്രട്ടറിയുമാണ്. ജെസ്സി ജോസ് കേരള കോൺഗ്രസ് എം പ്രതിനിധിയാണ്. അടുത്ത രണ്ട് വർഷം മൂന്നാം വാർഡ് (പ്ലാപ്പള്ളി )അംഗംവും കേരള കോൺഗ്രസ് എം കൂട്ടിക്കൽ മണ്ഡലം പ്രസിഡൻ്റുമായ ബിജോയി മുണ്ടുപാലം പ്രസിഡ ൻ്റാകുവാനാണ് സാധ്യത. ആറാം വാർഡംഗം സി പി ഐ പ്രതിനിധി രജനി സുധീർ വൈസ് പ്രസിഡന്റുമാകും.