ചേനപ്പാടി ആർ.വി ഗവ.വി.എച്ച്.എസ് സ്കൂൾ വാർഷിക ഉദ്ഘാടനവും ഹരിത വി ദ്യാലയ പുരസ്കാര വിതരണവും വാർഡ് മെമ്പർ സിന്ധു സോമൻ നിർവഹിച്ചു.ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ നിസ സലിം മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. പിടി എ പ്രസി ഡന്റ്‌ രഞ്ജിത്ത് എം കെ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ രശ്മി വി, ഹെഡ്മിസ്ട്രെസ്സ് ടീന എഎം, എസ്എംസി ചെയർമാൻ പുഷ്പലാൽ കെ ആർ, സന്തോഷ്‌ മഞ്ഞാക്കൽ ജയകുമാർ പി എസ്,സാബു കെ ബി, അജിത എ കെ തുടങ്ങി യവർ സംസാരിച്ചു.