മുണ്ടക്കയത്തുള്ള സുരേന്ദ്രൻ തനിക്ക് സ്വന്തമായി റേഷൻ കാർഡില്ലാത്തത് കാട്ടി മു ണ്ട ക്കയത്ത് നവകേരള സദസിൽ പരാതി നൽകിയിരുന്നു. എല്ലാ സാങ്കേതിക തടസ്സ ങ്ങളും പരിഹരിച്ചു സിവിൽ സപ്ലൈസ് വകുപ്പ് സുരേന്ദ്രന് റേഷൻ കാർഡ് നൽകിയത് . കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലെ ഓഫീസർ ജയൻ കെ നായരുടെ നേതൃത്യത്തിൽ ഉദ്യോഗസ്ഥർമാർ ഒത്തുകൂടി അന്വേഷണം നടത്തി സുരേന്ദ്രന് സ്വന്തമായി കാർഡ് ലഭ്യമാക്കുകയായിരുന്നു.
മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് സെ ബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റേഷൻ കാർഡ് സുരേന്ദ്രന് കൈമാറി. മുണ്ടക്കയം പഞ്ചായത്ത്പ്രസിഡന്റ്‌ രേഖദാസ്, കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലെ ഓഫീസർ ജയൻ  കെ നായർ, സ്ഥിരം സമിതി അധ്യക്ഷൻ സി വി അനിൽകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.