മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിലെ നാഷണൽ സർവീ സ് സ്കീം 2022-23 വർഷത്തെ മൂന്ന് അവാർഡുകൾ നേടി കാഞ്ഞിരപ്പള്ളി സെന്‍റ് ഡോ മിനിക്സ് കോളേജ്. മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള അവാർഡ് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽവെച്ചു കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് സ്വീകരിച്ചു.

മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. ജോജി തോമസിന് ലഭിച്ചു. മികച്ച എൻ എസ് എസ് വോളന്റീയാറായി വോള ന്റീയർ സെക്രട്ടറി മരിയാമോൾ ഇമ്മാനുവൽ തിരഞ്ഞെടുക്കപ്പെട്ടു വൈസ് ചാൻസ ലർ ഡോ. സി. ടി. അരവിന്ദകുമാർ അധ്യക്ഷനായ സമതിയാണ് പുരസ്കാരങ്ങൾ നിർണ്ണ യിച്ചത്.

പാറത്തോട്- കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുമായി ചേർന്ന് നടത്തിയ മാലിന്യനിർ മ്മാർജ്ജന പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പ്, ആയുർവേദ മെഡിക്കൽ ക്യാമ്പ്, സൗ ജന്യ നേത്രരോഗ നിർണ്ണയ -തിമിര ശസ്ത്രക്രിയാ ക്യാമ്പ് , ക്യാൻസർ രോഗികൾക്കാ യി 112 മുടി ദാനം, ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം, പത്ത് അംഗൻവാടികളുടെ സൗന്ദര്യ വത്കരണം, പച്ചത്തുരുത്തുകളുടെ നിർമ്മാണം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, പൊതിച്ചോർ വിതരണം, ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്, പൊതുവിദ്യാലയ ങ്ങ ളി ലെ ഗ്രൗണ്ട് നിർമ്മാണം മറ്റ് അടിസ്ഥാനവികസന പ്രവർത്തനങ്ങൾ, വിവിധ ബോധവ ത്ക്കരണ പ്രവർത്തനങ്ങൾ, എന്നീ നിരവധി പ്രോഗ്രാമുകൾ നടത്തിയതാണ് കോളേജി നെ അവാർഡിന് അർഹമാക്കിയത്. അവാർഡ് നേടിയ എൻ. എസ്. എസ് യൂണിറ്റിലെ വോളൻ്റിയർമാർ, അവാർഡ് ജേതാവ് മരിയാമോൾ ഇമ്മാനുവൽ, പ്രോഗ്രാം ഓഫീസർ മാരായ ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, ഡോ. ജോജി തോമസ് എന്നിവരെ മാനേജ്മെന്റും, സ്റ്റാഫ് അസോസിയേഷനും, പിടിഎയും അഭിനന്ദിച്ചു.