കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി. ഇരുപതാം സാക്ഷിയായ വർക്കി നി ക്ലോവാസാണ് വിസ്താരത്തിനിടെ കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ വർക്കി കൂ റുമാറിയതായി കോട്ടയം അഡി.ഡിസ്ട്രിക്ട് & സെക്ഷൻസ് കോടതി ജഡ്ജ് ജെ.നാസർ പ്രഖ്യാപിച്ചു. കൃത്യം നടത്തിയ ശേഷം പ്രതിയായ ജോർജ് കുര്യൻ, താൻ 2 പേരെ വെ ടിവെച്ച് കൊന്നതായി ആദ്യം വിളിച്ച് പറഞ്ഞത് വർക്കിയെയാണ്.ഈ മൊഴിയാണ് മാ റ്റി പറഞ്ഞത്. ഇതോടെ കേസിൽ മൊഴി മാറ്റിയവരുടെ എണ്ണം മൂന്നായി. പതിനഞ്ചാം സാക്ഷിയായ കൊക്കാപ്പള്ളി മനുവും കേസിൽ എട്ടാം സാക്ഷിയും കൊല്ലപ്പെട്ട രഞ്ജു വിന്റെയും പ്രതിയായ ജോർജ് കുര്യ ന്റെയും മാതാവ് റോസ് കുര്യനും കോടതിയിൽ മൊഴിമാറ്റിയിരുന്നു.

135 സാക്ഷികൾ ഉള്ള കേസിൽ ഇതുവരെ 20 പേരെയാണ് വിസ്തരിച്ചരിക്കുന്നത്. കൊ ല്ലപ്പെട്ട രഞ്ജുവിന്റെ ഭാര്യയുടെയും വിസ്താരം കഴിഞ്ഞിരുന്നു. ഇവർ മൊഴിയിൽ ഉറച്ച് നിൽക്കുകയാണ്.

2022 മാർച്ച് 7 നാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ സ്വത്ത് തർ ക്കത്തേ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഹോദരനായ രഞ്ജു കുര്യനെയും അമ്മാവനായ മാത്യു സ്കറിയായെയും ജോർജ് കുര്യൻ കയ്യിൽ കരുതിയിരുന്ന കൈതോക്ക് ഉപയോ ഗിച്ച് വെടിവെച്ച് കൊന്നത്. രഞ്ജു സംഭവ സ്ഥലത്തും മാത്യു സ്കറിയ ചികിത്സയിൽ ഇരിക്കേ ആശുപത്രിയിൽ വെച്ചുമാണ് മരണമടഞ്ഞത്.