പള്ളിമുറ്റത്ത് കയറിയ വാഹനം ഇടിപ്പിച്ച് പള്ളി അസി. വികാരിക്ക് പരുക്കേറ്റ കേ സി ൽ 27 സ്‌കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെപത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളാണ് പിടിയിലായത്. ഇതിൽ പ്രായപൂർത്തിയാകാത്ത 5 പേരെ ജുവനൈൽ ഹോമിലേക്കയച്ചു. ബാക്കി യുള്ളവരെ കോടതിയിൽ ഹാജരാക്കി. കൊലപാതക ശ്രമത്തിനാണ് വിദ്യാർഥികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. വെ ള്ളിയാഴ്ചയായിരുന്നു സംഭവം. പൂഞ്ഞാർ സെൻ്റ് മേരിസ് പള്ളിയിലെ അസിസ്റ്റൻ്റ് വി കാരി ഫാ. തോമസ് ആറ്റുചാലിലിനാണ് പരുക്കേറ്റത്. സ്കൂ‌ളിൽനിന്നും പള്ളിമുറ്റത്ത് എ ത്തിയ വിദ്യാർഥികൾ അമിതവേഗത്തിൽ കാറോടിക്കുകയും അഭ്യാസപ്രകടനം നട ത്തുന്നതും തടയുന്നതിനിടയിലാണ് വികാരിക്ക് പരുക്കേറ്റത്.

കുട്ടികളോട് പുറത്തുപോകുവാൻ വികാരി ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊള്ളാതെ വന്നതോടെ വൈദികൻ ഗേറ്റ് അടക്കാൻ ശ്രമിച്ചു. ഇതിനിടെ ആദ്യമെത്തിയ ബൈക്ക് അദ്ദേഹത്തിന്റെ കൈയിൽ തട്ടുകയും പിന്നാലെയെത്തിയ കാർ ദേഹത്ത് ഇടിക്കുക യുമായിരുന്നു. കൈക്ക് പരുക്കേറ്റ വികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാ ർഥികൾ സഞ്ചരിച്ചിരുന്ന അഞ്ച് കാറുകളും നാല് ബൈക്കും പൊലിസ് കസ്റ്റഡിയിലെ ടുത്തു.

വൈദികനെതിരേ ആക്രമണം അടിയന്തര നടപടിയുണ്ടാകണം: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടില്‍ കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണ മെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ )ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരി നോട് ആവശ്യപ്പെട്ടു.

പൂഞ്ഞാറിൽ വൈദികന് നേരെ ഉണ്ടായ ആക്രമണത്തിൽ കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി പ്രതിഷേധിച്ചു

പൂഞ്ഞാറിൽ വൈദികന് നേരെ ഉണ്ടായ ആക്രമണത്തിൽ മതസ്വാതന്ത്ര്യ ത്തി ന്റെയും ആരാധന അവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റവും ക്രിമി നൽ പ്രവർത്തനവും ആണെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീക രിച്ച് സമൂഹത്തിൽ ഇത്തരം പ്രവണത തുടരാതിരിക്കുന്നതിന് ആവശ്യമായ നട പടിക ൾ അധികാരികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.

സാമൂഹിക സമാധാനം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം: പാസ്റ്ററൽ കൗൺസിൽ

പൂഞ്ഞാറിൽ വൈദികന് നേരെ ഉണ്ടായ സംഭവം ഉത്കണ്ഠയുളവാക്കുന്നതാ ണെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗ ൺസിൽ. സാമൂഹിക – വിശ്വാസ ജീവി തത്തിന് അസ്വസ്ഥത സൃഷ്ടിക്കുകയും സംഘ ബലത്തിൽ മറ്റുള്ളവരെ ഭയപ്പെടുത്തി വരുതിക്കു നിർത്തുവാൻ  ശ്രമിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ വിഭാഗങ്ങളെ  നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം.

പൂഞ്ഞാർ പള്ളിയിലുണ്ടായ അനിഷ്ടസംഭവങ്ങളെ ശക്തമായി അപലപിക്കുന്നതോ ടൊപ്പം ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് പോലീസ് ഭരണകൂട സംവിധാനങ്ങൾ ജാഗ്രതപാലിക്കണമെന്നും രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപതയിലെ വിവിധ സംഘടനകളുടെ രൂപതാതല ഭാരവാഹികൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

സംഘടിതമായ ഗൂഢ നീക്കം തിരിച്ചറിയണം: യുവദീപ്തി എസ്.എം. വൈ. എം
സംഘടിതമായ ഗൂഢ നീക്കത്തിലൂടെ വിശ്വാസി സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന തിനുള്ള ശ്രമം തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത യുവദീ പ്തി- എസ്. എം. വൈ. എം.
പൂഞ്ഞാർ സെൻറ് മേരീസ് പള്ളിയിലെ ആരാധന തടസ്സപ്പെടുത്തുകയും അസിസ്റ്റൻറ് വികാരിയച്ചനെ അപകടപ്പെടുത്തന്നതിന് ശ്രമിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ തീ വ്ര ശക്തികളെ കണ്ടെത്തി നിലയ്ക്ക് നിർത്തുന്നതിന് പോലീസിനും ഭരണകൂടത്തി നും സാധിക്കണം. വൈകും തോറും കൂടുതലപകടകാരികളാകാവുന്ന സാമൂഹ്യ വി രുദ്ധരെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കണം.
പൂഞ്ഞാറുണ്ടായ അനിഷ്ടസംഭവങ്ങളെ ശക്തമായി അപലപിക്കുകയും ഈ വിധത്തി ലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിന് കർശന നടപടിയുണ്ടാവു കയും ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ് എം വൈ എം ആവശ്യ പ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധസൂചകമായി നടത്തപ്പെട്ട പന്തംകൊളുത്തി പ്രകടനത്തിൽ യുവദീപ്തി -എസ്.എം.വൈ.എം രൂപതാ യുവജന പ്രതിനിധികളായ  മരിയ സെബാസ്റ്റ്യൻ, ജിബിൻ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.