സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ്സ് കാർഡ് അനുവദിക്കു ന്ന പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക് തല ഉദ്ഘാടനം ഗവ.ചീഫ്.വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.ചിറക്കടവ് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സി.ആർ.ശ്രീകുമാർ അധ്യക്ഷ ത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ,പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ സുമേഷ് ആൻ ഡ്രൂസ്, എം.ടി.ശോഭന, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഭിലാഷ്, കെ.എ.എബ്രഹാം, ഷാക്കി സജീവ്,എം.എ.ഷാജി, അഡ്വ.അഭിലാഷ് ചന്ദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ ജയൻ ആർ നായർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്.ആർ.ഷൈജു, പി.വി. സജീ വ് കുമാർ, ടി സയർ ജീവനക്കാരായ പി.എം.അദീബ്, എസ്.അമ്പിളി എന്നിവർ സംസാരിച്ചു.

താലൂക്കിൽ മൊത്തം 2000 ലധികം അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ആദ്യഘ ട്ടമായി റേഷൻ റൈറ്റ്സ് കാർഡ് അനുവദിക്കുന്നത്.അവരുവരുടെ നാട്ടിലെ റേഷൻ കാർഡിലെ വിഹിതമാണ് ഇവിടെ നൽകുന്നത്.