പാറത്തോട് ഇടിമിന്നലേറ്റ് വീട്ടിലെ വയറിങും വീട്ടുപകരണങ്ങളും നശിച്ചു

Estimated read time 1 min read

ഇടിമിന്നലേറ്റ് വീട്ടിലെ വയറിങും വീട്ടുപകരണങ്ങളും നശിച്ചു. പാറത്തോട് പാലപ്ര കട്ടയ്ക്കല്‍ക്കട ഭാഗത്ത് നീറനാനിക്കല്‍ സെബിന്‍ ജോസഫിന്റെ വീട്ടിലാണ് ഇടിമി ന്നലേറ്റത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടില്‍ ആ ളുകളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വയറിങ്, മീറ്റര്‍ മെയിന്‍  ഉ പകരണങ്ങളും നശിച്ചു. ഇടിമിന്നലേറ്റതിന്റെ ആഘാതത്തില്‍ വീട് വിണ്ട് കീറിയും നാശമുണ്ടായി.  സമീപവാസികളുടെ വീട്ടിലും ഇടിമിന്നലില്‍ നാശമുണ്ടായി. മഴയ്ക്ക് തൊട്ടുമുന്‍പ് ഉണ്ടായ ഇടിമിന്നലിലാണ് നാശം സംഭവിച്ചത്.

You May Also Like

More From Author