എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കു ന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി പഠന പരിപാടി സംഘടിപ്പിച്ചു. ഹോർ ട്ടി കോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ പഠനപരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പഠന പരിപാടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം സിനി ജോയ് അദ്ധ്യക്ഷയായി. കൃഷി ഓഫീസർ കെ. പ്രവീൺ, അസി. കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, കെ.ജെ.ജെയ്നമ്മ, ഹണി ക്ലബ് ഭാരവാഹികളായ ബെന്നി ജോസ് ചെമ്പകശ്ശേരിൽ, ടോണി ചെങ്ങളം,ടോമു ജോസ് ചൂനാട്ട്, അഖില ലാലി, മറിയാമ്മ, റോയി കള്ളിവയലിൽ തുടങ്ങിയവർ സംസാരിച്ചു.