പൂഞ്ഞാർ നിയോജക മണ്ഡലം: ജലജീവൻ മിഷൻ പദ്ധതികൾ ടെൻഡർ നടപടികളിലേക്ക്

Estimated read time 1 min read
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നത് ലക്ഷ്യം വെച്ച് സംസ്ഥാന ജലവിഭവകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന ആയിരത്തിൽ പരം കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതികൾ ടെൻഡർ നടപടികളിലേക്ക് എത്തിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ജലജീവൻ മിഷൻ പദ്ധതി ഗ്രാമപ്രദേശങ്ങൾക്ക് മാത്രമുള്ളതായതിനാൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭാ പ്രദേശം ഈ പദ്ധതിയി ൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ നഗരസഭയ്ക്ക് വേണ്ടി  അമൃത് കുടിവെള്ള പദ്ധതി ആവി ഷ്കരിച്ചിട്ടുണ്ട്. അമൃത് കുടിവെള്ള പദ്ധതി പ്രകാരം ഈരാറ്റുപേട്ട നഗരസഭ അതിർത്തി യിൽ കുടിവെള്ള വിതരണത്തിനായി ഒന്നാം ഘട്ടമായി 20 കോടി രൂപയുടെ ഭരണാനു മതി ലഭ്യമായിട്ടുണ്ട്.
വിശദമായ ഇൻവെസ്റ്റിഗേഷന് ശേഷം ആവശ്യമായി വരുന്ന അധിക തുക കൂടി അനു വദിക്കപ്പെടുന്നതാണ്. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചാ യത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകളും മറ്റ്  ഇതര അനുബ ന്ധ ക്രമീകരണങ്ങളും നഗരസഭാ പരിധിയിലൂടെ കടന്നു പോകുന്നതിനാൽ കുറഞ്ഞ ചിലവിൽ ഈരാറ്റുപേട്ട നഗരസഭയ്ക്കുള്ളിൽ  കുടിവെള്ള വിതരണ പദ്ധതി നടപ്പിലാ ക്കാനും കഴിയുന്നും എംഎൽഎ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറ യ്ക്ക് ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലും  സമ്പൂർണ്ണ ശുദ്ധജല ലഭ്യത ഉറപ്പു വ രുത്തും. ജലജീവൻ മിഷൻ പദ്ധതി പ്രകാരം പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ മലങ്കര ഡാമിൽ നിന്നും ജലം സംഭരിച്ചാണ് ശുദ്ധജല വിതരണം നടത്തുക.
മുണ്ടക്കയം-കോരുത്തോട് ഗ്രാമപഞ്ചായത്തുകളിൽ മണിമലയാറ്റിൽ വെള്ളനാടി ഭാ ഗത്ത് മൂരിക്കയത്തോടനുബന്ധിച്ച് ചെക്ക് ഡാം നിർമ്മിച് വെള്ളം സംഭരിച്ച്  പ്രസ്തുത ഭാഗത്തുനിന്നും ജലം ശേഖരിച്ച് ശുദ്ധജല വിതരണം നടത്തും. പാറത്തോട് പഞ്ചായ ത്തിൽ മണിമലയാറ്റിലെ തന്നെ മന്നാംന്തല വലിയ കയത്തിൽ നിന്നും ജലം ശേഖരിച്ച് ശുദ്ധജലവിതരണം നടത്തും എരുമേലി പഞ്ചായത്തിലെ ജലവിതരണത്തിന് പമ്പയാറ്റി ലെ പെരുന്തേനരുവിയിലെ ചെക്ക് ഡാം ആണ്  ജലസ്രോതസ്സ്.
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ 46.31 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമ തി ലഭിച്ചിട്ടുണ്ട് 4300 ൽ പരം വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് വിഭാവനം ചെ യ്തിട്ടുള്ള ഈ പദ്ധതിക്കായി അഞ്ച് ഇടത്തായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പദ്ധതി നട ത്തിപ്പിനായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുമുണ്ട്. തിടനാട് പഞ്ചായത്തിൽ 79.3 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭ്യമായിട്ടുള്ളത്. ഇവിടെ ആറാ യിരത്തിൽ പരം വീടുകളിൽ ഹൗസ് കണക്ഷനുകൾ നൽകും. തിടനാട് പഞ്ചായ ത്തി ൽ മാടമല, ചാണകകുളം എന്നീ പ്രദേശങ്ങളിലായി 23 സെന്റ് സ്ഥലം പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തികൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തീക രിച്ചിട്ടുമുണ്ട്. തീക്കോയി പഞ്ചായത്തിൽ 94.08 കോടി രൂപയ്ക്കാണ് സാങ്കേതിക അ നുമതി ലഭിച്ചിട്ടുള്ളത് 4300 പരം വീടുകൾക്ക് കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടി ട്ടുള്ള തീക്കോയി പഞ്ചായത്തിൽ 18 ഇടങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
ഇതിൽ 12 പ്രദേശങ്ങളിൽ സ്ഥല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.  തീക്കോയി പഞ്ചായ ത്തിലെ പദ്ധതി നടത്തിപ്പിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര പ ഞ്ചായത്തിൽ134.73 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടു ള്ളത്. 4700ൽ പരം വീടുകളിൽ കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി ക്ക്  25 പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്, ഇതിൽ ഏതാനും സ്ഥലങ്ങളുടെ ലഭ്യത ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ട്.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെ ട്ടിപ്പറമ്പിൽ 30 സെന്റ് സ്ഥലത്ത്, 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്ക് നിർമ്മിച് പ്രസ്തുത ടാങ്കിൽ നിന്നാണ് പൂഞ്ഞാർ തെക്കേക്കര,  പൂഞ്ഞാർ, തീക്കോയി, തിടനാട്  കൂട്ടിക്കൽ എന്നീ 5 പഞ്ചായത്തിലേക്കുള്ള ജലവിതരണം നടത്തുക. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെയും പദ്ധതി നടത്തിപ്പിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ
85. 13 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്  5300ൽ പരം വീടുകളിൽ ഹൗസ് കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്കായി 25 പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെയും പദ്ധതി നടത്തിപ്പിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പാറത്തോട് പഞ്ചായത്തിൽ 58.32 കോടി രൂപയുടെ പദ്ധതിക്കാണ്  സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത് 6200 ൽ പരം വീടുകളിൽ കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്കായി അഞ്ച് സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട് മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകൾക്ക് വേണ്ടി നടപ്പാക്കുന്ന സംയുക്ത പദ്ധതിക്ക് 251.21 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 19,000 ത്തിൽ പരം കണക്ഷനുകൾ ലക്ഷ്യം വയ്ക്കുന്ന ഈ പദ്ധതിക്കായി ഹാരിസൺ മലയാളം എസ്റ്റേറ്റിൽ നിന്നും സൗജന്യമായി ലഭ്യമായ 63 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന 90 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ  ജലം ശുദ്ധീകരിച്ച് വിതരണ പൈപ്പുകൾ വഴി വീടുകളിൽ ജലം എത്തിക്കും. ഈ പദ്ധതിയുടെയും നടത്തിപ്പിനായിട്ടുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. 250 കോടിയിൽ പരം രൂപ അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതിയിലൂടെ 15000ത്തിൽ പരം കണക്ഷനുകൾ ആണ് നൽകാൻ ലക്ഷ്യമിട്ടിട്ടുള്ളത്.
 ഇതിൽ 5000 ത്തോളം കണക്ഷനുകൾ ഇതിനോടകം നൽകി കഴിഞ്ഞു. നൽകിയ കണക്ഷനുകൾ വഴി ഇപ്പോൾ ജലവിതരണം നടന്നുവരുന്നു. അവശേഷിക്കുന്ന പ്രവർത്തികൾ പൂർത്തീകരണ ലക്ഷ്യത്തോട് അടുക്കുകയാണ്.
 എല്ലാ വീട്ടിലും കുടിവെള്ളം എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കി വരുന്ന ഈ സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതി 2025 ഓടുകൂടി  പൂർത്തീകരിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എഴുപതിനായിരത്തോളം  വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

You May Also Like

More From Author