മുണ്ടക്കയം:കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ഉദ്ഘാടന വേദിയിലാണ്  സം ഘാടകരെ രൂക്ഷമായി വിമർശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  സംഘാടകർ സമയം  തെറ്റിദ്ധരിപ്പിച്ചതാണ് മന്ത്രിയെ ചോടിപ്പിച്ചത്. തിരുവല്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ താനാണ് അധ്യക്ഷൻ. സംഘാടകരുടെ സ്വാ ർത്ഥ താൽപര്യമൂലം കോട്ടയത്തിൽ നിന്നും കോരുത്തോട് വരെയും, കോരുത്തോട്ടി ൽ നിന്നും  തിരുവല്ല വരെയും ഉള്ള ദൂരവും സമയവും കുറച്ചു പറഞ്ഞു. അതാണ് മന്ത്രിയെ പ്രകോപരനാക്കിയത്.
ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ മന്ത്രി, സമയക്കുറവ് കാരണം ഒന്നും പറഞ്ഞില്ല. സ്വാഗത പ്രസംഗം തുടങ്ങുന്നതിനു മുന്നേ മന്ത്രി എണീറ്റ് സംസാരിക്കു കയും തുടർന്ന് നിലവിളക്ക് കത്തിച്ച് മന്ത്രി മടങ്ങുകയും ചെയ്തു.