എരുമേലി : തീർത്ഥാടക ബാഹുല്യം മൂലം എരുമേലിയിൽ ഏതാനും ദിവസങ്ങളായി ട്രാഫിക് ജാം അനുഭവപ്പെടുകയും  തീർത്ഥാടകർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്ത  സാഹചര്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ ബ ന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, പഞ്ചായത്ത് അധികൃതരുടെയും അവലോകന യോഗം ചേർന്നു. യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
ദേവസ്വം ബോർഡ്, പഞ്ചായത്ത്, പോലീസ്, റവന്യു, മോട്ടോർ വാഹന ഗതാഗത വ കുപ്പ്, പൊതുമരാമത്ത്  എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോ ണിറ്ററിംഗ് സമിതി രൂപീകരിക്കുന്നതിനും,  പ്രസ്തുത മോണിറ്ററിംഗ് സമിതി എല്ലാ ദി വ സവും വൈകുന്നേരം 8 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ യോഗം ചേർന്ന് അതാത് ദിവസങ്ങളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്ത് മികച്ച നിലയിൽ തീർത്ഥാടക രുടെ സൗകര്യങ്ങളും ക്ഷേമവും  ഉറപ്പുവരുത്തുന്നതിന് തീരുമാനിച്ചു. ട്രാഫിക് കുരു ക്ക് ഒഴിവാക്കുന്നതിന് പരമാവധി  ബൈപ്പാസുകൾ ഉപയോഗിക്കുന്നതിനും,  ഇതിന്റെ ഭാഗമായി ഒരുങ്കൽടം- കരിമ്പിൻതോട്  റോഡും, പേരുത്തോട് -എംഇഎസ് ജംഗ്ഷൻ- മുക്കൂട്ടുതറ റോഡും കൂടുതലായി ഉപയോഗിക്കുന്നതിനും നിശ്ചയിച്ചു.
കൂടാതെ തീർത്ഥാടകർ അല്ലാത്ത യാത്രക്കാരെ ബൈ റൂട്ടുകളിലൂടെ വഴിതിരിച്ചു വി ടുന്നതിനും നിശ്ചയിച്ചു.സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യം ഏർപ്പെ ടുത്തും. ബൈപ്പാസ് റോഡുകളിൽ ദിശാ ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമ ത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്  ഗ്രാമപഞ്ചായത്തിന്റെയും,  ശുചിത്വ മിഷന്റെയും നേതൃ ത്വത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഇതിന്റെ ഭാ ഗമായി ജൈവ, അജൈവ മാലിന്യങ്ങൾ  വേർതിരിച്ച് നിക്ഷേപിക്കുന്നതിന്  ബിന്നു കൾ സ്ഥാപിക്കുന്നതിനും, അവ വേർതിരിച്ചു തന്നെ സംസ്കരിക്കുന്നതിനും നിശ്ച യിച്ചു. പാർക്കിംഗ് ഗ്രൗണ്ടുകളിലും, ടോയ്‌ലറ്റുകളിലും നിശ്ചയിക്കപ്പെട്ട അംഗീകൃത നിരക്കുകളിലും അധിക ചാർജ് ഈടാക്കിയാൽ നടപടികൾ സ്വീകരിക്കുന്നതിന് പ ഞ്ചായത്ത്,പോലീസ്, റവന്യൂ അധികൃതരെ ചുമതലപ്പെടുത്തി. അതോടൊപ്പം അം ഗീകൃത നിരക്കുകൾ ഗ്രാമപഞ്ചായത്ത് പ്രത്യേകമായി പൊതുസ്ഥലങ്ങളിൽ പ്രദർ ശിപ്പിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മണ്ഡലകാലം അവസാനിക്കുന്നതിന് മുൻപായി വീണ്ടും വിപുലമായ അവലോകന യോഗം ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ട്മെന്റുകളെയും, മറ്റ് അനുബന്ധപ്രസ്ഥാനങ്ങ ളെ യും ഉൾപ്പെടുത്തി വിളിച്ചു ചേർക്കുന്നതിനും നിശ്ചയിച്ചു. യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ,ഡെപ്യൂട്ടി കളക്ടർ കെ.ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണ കുമാർ,  മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി,ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ എ. സി ഗോപകുമാർ,  തഹ സിൽദാർ സുനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർ ഇ.ഡി ബിജു തുടങ്ങിയവർ പ ങ്കെടുത്തു.