തമ്പലക്കാട് പെനുവേൽ ആശ്രമത്തിലെ ഉപയോഗത്തിനായി കാഞ്ഞിരപ്പള്ളി ഫെഡറ ൽ ബാങ്ക് ആംബുലൻസ് നൽകി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്ക ൽ ആംബുലൻസ് ഏറ്റുവാങ്ങുകയും വെഞ്ചരിപ്പ് കർമം നിർവഹിക്കുകയും ചെയ്തു.

ആശ്രമം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പെരുനിലം, ജോയിന്‍റ് ഡയറക്ടർ ഫാ. ടോമി കൊല്ലംപറമ്പിൽ, കാഞ്ഞിരപ്പള്ളി ഫെഡറൽ ബാങ്ക് മാനേജർ ജോജിൻ ജോസ്, കോട്ട യം സോണൽ മാനേജർ ബിനോയ് അഗസ്റ്റിൻ, എന്നിവർ പ്രസംഗിച്ചു. ബാങ്കിന്‍റെ സി എസ്ആർ പദ്ധതിപ്രകാരമാണ് ആംബുലൻസ് നൽകിയത്. ജോഷി വടശേരി, നിക്സൺ മാത്യു, മിഥുൻ ശിവദാസൻ എന്നിവർ സന്നിഹിതരായിരുന്നു.