സഹകരണ ബാങ്കുകൾ തകർച്ചയിലേക്ക് എന്ന പ്രചരണം മുറുകുമ്പോഴും ഒറ്റ ദിവസം കൊണ്ട് 1 കോടി 19 ലക്ഷം രൂപ സമാഹരിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്കിൻ്റെ കുതിപ്പ്. 
പാറത്തോട് സർവീസ് സഹകരണ ബാങ്കിൻ്റെ  വെളിച്ചിയാനി സെൻറ് തോമസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന സഹകാരി സംഗമത്തിലാണ് ബാങ്കിന് ഈ തുക സമാഹ രി ക്കാനായത്.ബാങ്ക് പ്രസിഡൻ്റ് ജോർജുകുട്ടി അഗസ്തി അധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹ കരണ യൂണിയൻ ചെയർമാൻ പി.സതീഷ്ചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ സുരേഷ്കുമാർ സഹകരണ മേഖലയെ ‘സംബന്ധിച്ച് ക്ലാ സ് നയിച്ചു.
പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് വിജയമ്മ വിജയലാൽ, അസി. രജിസ്ട്രാർ ജനറൽ ഷെമീർ വി മുഹമ്മദ്, അസി. ഡയറക്ടർ ആഡിറ്റ് ഇ.എസ് സതി, വെളിച്ചിയാനി സെൻ്റ് തോമസ് ഫെറോന പളളി വികാരി ഇമ്മാനുവൽ മടുക്കക്കുഴി, പാറത്തോട് മുസ്ലീം ജമാ അത്ത് പ്രസിഡൻ്റ് പി എ ഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അബ്ദുൽ അസീസ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പിഐ ഫൈസൽ,ബാങ്ക് വൈസ് പ്രസിഡൻ്റ് ബിജോ ബി കുറ്റിവേലിൽ, ചോറ്റി മഹാദേവ ക്ഷേത്രം പ്രസിഡൻ്റ് ഒ.കെ കൃഷ്ണൻ ഓട്ടുകുന്നേൽ, ബോർഡ് മെംബർമാരായ കെ.പി സുശീലൻ, തോമസ്കു ട്ടി സെബാസ്റ്റ്യൻ, ബാങ്ക് മുൻ പ്രസിഡൻ്റുമാർ, മെംബർമാർ, പഞ്ചായത്തംഗങ്ങൾ, സഹ കാരികൾ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.