കാഞ്ഞിരപ്പള്ളി ബ്ലോക്ക്  പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സ ണായി സിപിഐ(എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായ ത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗവുമായ ഷക്കീലാ നസീർ പുത്തൻപ്ലാക്കലിനെ തിരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളിയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ജനകീയയും സൗമ്യ മുഖവുമെന്ന് അറിയപ്പെടുന്ന ഷക്കീലാ നസീർ മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പ ഞ്ചായത്ത് പ്രസിഡൻ്റാണ്. എൻആർഇജി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏ രിയ പ്രസിഡൻ്റ് ,കോട്ടയം ജില്ലാ കമ്മിറ്റിയംഗം എന്ന നിലയിലും രാഷ്ട്രീയ പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യവുമാണ്.