വാഗമൺ വിനോദ സഞ്ചാര മേഖലയിൽ പാരാഗ്ലൈഡിങ് ലാൻഡിങ്ങിനിടെ വീണ് ഹിമാചൽ പ്രദേശ് സ്വദേശി പ്രവീണിന് (24) പരുക്കേറ്റു. പ്രവീണിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 4.30 യോടെയാണ് അപകടമുണ്ടായത്.