ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷനിൽ 60 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇളംകാട് മൂപ്പൻ മല പാലത്തിൻ്റെ നിർമ്മാദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയ്‌ ജോസ് അധ്യക്ഷനായി. ഡിവിഷൻ മെമ്പർ പിആർ അനുപമ മുഖ്യ പ്രഭാഷണം നടത്തി.

എരുമേലി ജില്ലാ ഡിവിഷൻ മെമ്പർ ശുഭേഷ് സുധാകരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി ഡന്റ്‌ അജിത രതീഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി സുധീർ, വാർഡ് മെമ്പ ർ വിനോദ്, മെമ്പർമാരായ പി എസ് സജിമോൻ,സിന്ധു, മായ, ആൻസി, പികെ സണ്ണി, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

30 ഓളം കുടുംബങ്ങളുടെ ഏക ആശ്രയം ഈ പാലം ആയിരുന്നു.പാലം നഷ്ടപെട്ടതി നാൽ പ്രദേശവാസികൾ ആകെ ബുദ്ധിമുട്ടിലായിരുന്നു. നിലവിൽ ഇവിടെ താമസിച്ചി രുന്ന പല കുടുംബങ്ങളും വേറെ സ്ഥലത്തു വാടകക്ക് താമസിക്കുകയാണ്. പാലം പ ണി പൂർത്തിയാകുന്നതോടെ തിരികെ വരാം എന്നാശ്വാസത്തിലാണ് നാട്ടുകാർ. താ ത്കാലിക പാലം ഉടനെ നിർമിച്ചു നൽകുമെന്നും ഡിവിഷനിൽ വിവിധ പദ്ധതികളു ടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും പി ആർ അനുപമ പറഞ്ഞു.