മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജും നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും തമ്മിൽ വാക്ക് പോര്. കോരുത്തോട് ബാങ്ക് പടി പത്തേക്കർ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ കൊമ്പുകോർക്കാൻ കാരണം. ഈ റോഡിന് ആരാണ് ഫണ്ട് അനുവദിച്ചത് എന്ന തർക്കമാണ് പരസ്പരമുള്ള വാക്ക് പോരാട്ടത്തിന് കാരണം.

പൂഞ്ഞാർ എം എൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മാനസിക രോഗിയും നാണവും മാ നവും ഇല്ലാത്തയാളുമാണന്ന് പറഞ പി.സി സഹതാപമുണ്ടെന്നും തന്റെ എംഎൽ എ ആയിരുന്നപ്പോൾ അനുവദിച്ച ഫണ്ടിന്റെ അവകാശവാദം ഏറ്റെടുക്കലാണ് കുളത്തു ങ്കലിന്റെ പ്രധാന പരിപാടിയെന്നും ഇത് നാട്ടുകാർക്കറിയാമെന്നും പറഞ്ഞു. MLA വർ ഗത്തിന് അപമാനമാണന്നും കുളത്തുങ്കൽ മഫ്ത്തനാണന്നും കൊഞ്ഞാണന്നാണന്നും കൂട്ടിച്ചേർത്തു.

ഫണ്ടുകൾ ഒന്നും അനുവദിക്കാത്ത പി.സി ജോർജ് ഇപ്പോൾ തന്റെ ഫണ്ടാണിതെന്ന് പറയുന്നത് ഉളുപ്പില്ലായ്മയാണന്നും ഫണ്ടിൻമേൽ അടയിരുന്നവരാണ് ഈ പറയുന്നതെ ന്നും കുളത്തുങ്കൽ പറഞ്ഞു. സോഷ്യൽ മീഡിയ വഴിയുള മാനുപ്പിലേഷനാണ് നടക്കു ന്നതെന്നും തരാം തരാമെന്ന് പറഞ് ഫ്ലക്സ് വെപ്പിക്കലു മാത്രമാണ് നടന്നതെന്നും കുള ത്തിങ്കൽ പറഞ്ഞു.