പാറത്തോട് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു അപകടം

Estimated read time 0 min read

ദേശീയപാത 183 ൽ പാറത്തോട് ടൗണിൽ കാറും പിക്കപ്പ് ലോറിയും തമ്മിൽ കൂട്ടിയി ടിച്ച് അപകടം. കോട്ടയം ഭാഗത്തൂന്ന് വരികയായിരുന്ന കാറും മുണ്ടക്കയം ഭാഗത്തൂന്ന് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. മുണ്ടക്കയം ഭാഗത്തൂന്ന് കൈ ത തോട്ടത്തിലെ തൊഴിലാളികളെയും കയറ്റിവന്ന പിക്കപ്പ് ലോറി പാറത്തോട് ടൗണി ൽ ദേശിയ പാതയിൽനിന്ന് പിണ്ണാക്കനാട് ഭാഗത്തേക്ക് തിരിഞ്ഞ് കോട്ടയം ഭാഗത്തൂന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു.

തൊഴിലാളികളെയും കയറ്റിവന്ന പിക്കപ്പ് ലോറി അമിത വേഗതയായിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് എല്ലാ ദിവസങ്ങളിലും രാവിലെ പിക്ക് അപ്പ് വാ നുകളിലും ലോഡ് കയറ്റാൻ ഉപയോഗിക്കുന്ന വാഹനങ്ങളിലും കൈത തോട്ടങ്ങളിലെ യും മറ്റും അന്യസംസ്ഥാന തൊഴിലാളികളെ അപകടകരമായ രീതിയിൽ കുത്തിനിറ ച്ച് അമിത വേഗതിയിൽ ട്രിപ്പ് അടിക്കൽ പതിവാണെന്നും നാട്ടുകാർ പറയുന്നു. അപ കടത്തിൽ ആർക്കും തന്നെ പരിക്കുകൾ ഇല്ല. കാറിന്റ മുൻഭാഗം ഭാഗികമായി തകർ ന്നിട്ടുണ്ട്

You May Also Like

More From Author