ജോയിന്‍റ് കൌണ്‍സില്‍ ജില്ലാസമ്മേളന വിജയത്തിനായി സംഘാടക സമതി രൂപീകരിച്ചു

Estimated read time 0 min read
കാഞ്ഞിരപ്പള്ളി:  2024 ജൂലൈ 17, 18 തീയതികളിലായി കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന  ജോയിന്‍റ് കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ സ്   ജില്ലാസമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകര ണ യോഗം സി.പി.ഐ കോട്ടയം ജില്ലാ അസ്സിസ്റ്റൻറ് സെക്രട്ടറി മോഹന്‍ ചേന്ദകുളം ഉദ്ഘാടനം ചെയ്തു. ജോയിന്‍റ് കൌണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് എ.ഡി.അജീഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി എന്‍ ജയപ്രകാശ് സ്വാഗതം ആശംസിച്ചു.സി.പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ.എം.എ ഷാജി , ജോയിന്‍റ് കൌണ്‍സില്‍ സം സ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍.രാജീവ് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എന്‍.അനില്‍,എസ് കൃഷ്ണകുമാരി,സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളായ , ബിജു മുളകു പാടം  സൌമ്യകുമാരി, ഇ.എ നീയാസ് , വാസന്തി എം, സി.പി.െഎ കാഞ്ഞിരപ്പള്ളി ലോക്കല്‍ സെക്രട്ടറി സിജോ പ്ലാന്തോട്ടം എന്നിവര്‍ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ മേഖല സെക്രട്ടറി സുജിത്ത് സുരേന്ദ്രൻ നന്ദിയും അർപ്പിച്ചു.
സംഘാടകസമതി രക്ഷാതികാരികളായി ഒ.പി.എ.സലാം,മോഹന്‍ ചേന്ദകുളം എന്നിവരേയും  ചെയര്‍മാനായി എം.എ.ഷാജിയെയും,വൈസ് ചെയര്‍മാന്‍മാരായി പ്രജിത്ത്, ബിജുമുളകുപാടം, സുജിത്ത് സുരേന്ദ്രന്‍ ,ജനറല്‍ കണ്‍വീനറായി ഇ.എ.നീയാസ്,ട്രഷറര്‍ കണ്ണന്‍ എസ് പിള്ള,  വിവിധ കമ്മറ്റി കളുടെ ചെയര്‍മാന്‍മാരായി കെ ബാലചന്ദ്രന്‍,സിജോപ്ലാന്തോട്ടം,ഫസല്‍ മാടത്താനി, പ്രസാദ് ,ഉണ്ണികൃഷ്ണന്‍ നായര്‍, സിജി എബ്രഹാം, ഷെണോയി ഇ.ജെ , വാസന്തി എം.പി ,കണ്‍വീനര്‍മാരായി ഷൈന്‍ ജെ, അന്‍ഷാദ് ഇ എ, സുനിത എസ്, അശോക് കുമാര്‍ ,സജയന്‍ വി, ശ്രീനാഥ് എം, ശിവാനന്ദന്‍ എന്നിവര്‍ ഉള്‍പ്പടെ നൂറ്റിയൊന്ന്  അംഗ സംഘാടക സമതിയെ യോഗം തിരഞ്ഞെടുത്തു.

You May Also Like

More From Author

+ There are no comments

Add yours