മുക്കൂട്ടുതറയിൽ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

Estimated read time 0 min read

എരുമേലി മുക്കൂട്ടുതറയിൽ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലായിരുന്ന എരുമേലി സ്വദേശി ചാത്തൻതറ ഇടത്തിക്കാവ് താഴത്തു വീട്ടിൽ  മനോജിൻ്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

എരുമേലി കനകപ്പലം സ്വദേശിയായ  ഗോപിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കസ്റ്റഡിയിലായിരുന്ന ചാത്തൻതറ ഇടത്തിക്കാവ് താഴത്തു വീട്ടിൽ  മനോജി ൻ്റെ അറസ്റ്റ് എരുമേലി പോലീസ് രേഖപ്പെടുത്തിയത്.മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.( സ്വവർഗരതിയ്ക്ക് അടിമയായിരു ന്ന മനോജിൻ്റെ സ്വഭാവത്തെ പറ്റി ഗോപി മറ്റുള്ളവരോട് പറഞ്ഞതാണ് പ്രകോപനകാരണം ). സംഭവ ദിവസം രാത്രി 11 മണിയോടെ ഗോപിയും മനോജും തമ്മിൽ ത ർക്കമുണ്ടായിരുന്നു.

തുടർന്ന് പ്രകോപിതനായ മനോജ് കോൺക്രീറ്റ് കട്ട ഉപയോഗിച്ച് ഗോപിയുടെ തലയ്ക്കടിക്കുകയും, മുണ്ടുപയോഗിച്ച് കഴുത്തിൽ ചുറ്റികൊലപ്പെടുത്തുകയുമായിരു ന്നു. പോസ്റ്റ്മോർട്ടത്തിൽ ഗോപിയുടെ തലയ്ക്കും, വാരിയെല്ലുകൾക്കും ക്ഷതമേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. വിദഗ്ധരുടെ സഹായത്തോടെയാണ് മുകനും ബ ധിരനുമായ പ്രതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.പ്രതി മനോജ് മാതാപിതാക്കളും, സഹോദരങ്ങളും മരിച്ചതോടെ വർഷങ്ങളായി കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്.കൊലപാതക ശേഷം പ്രതി പോലീസിനോട് നേരിട്ട് കുറ്റം സമ്മതിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് എരുമേലി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലസ്സിലെ കടത്തിണ്ണയിൽ ലോട്ടറി വില്പനക്കാരനായിരുന്ന ഗോപിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.എരുമേലി എസ്. എച്ച്.ഒ ഇ.ഡി ബിജു വിന്റെയും എസ് ഐ ജോസി.എം.ജോൺസൻ്റെയും നേതൃത്വത്തിലാണ് കേസന്വേഷണം.

You May Also Like

More From Author

+ There are no comments

Add yours