സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, സമ്പൂർണ്ണ ഭവന പദ്ധതിക്കായി എട്ടുകോടി രൂപ, മുഴുവൻ വീടുകളിലും ശുദ്ധജലം ലഭിക്കാനായി പദ്ധതി വിഹിതം, ഗ്രാമീണ റോഡുക ളുടെ പുനരുദ്ധാരണം, ഭിന്ന ശേഷിക്കാർക്കും, വയോജനങ്ങൾക്കും വിനോദയാത്ര യ്ക്കായി ഉല്ലാസപ്പറവ, വർണ്ണക്കാഴ്ച. പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സ്കൂൾ പഠനത്തിലേ ക്ക് ആകർഷിക്കാനായി ബാഗും കൂടയും.
തൈറോയ്ഡ് വിമുക്ത മുണ്ടക്കയം ലക്ഷ്യമാക്കി പതിവായി പരിശോധനയും, ചികിത്സ യും. വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ, ഡയാലിസ് രോഗികൾക്ക് ചികിത്സാ സഹായം, വനിതകൾക്കും യുവജനങ്ങൾക്ക് ഒട്ടനവധി തൊഴിൽ പരിശീലനങ്ങൾ, വായ്പകൾ, കാ ർഷിക മേഖലയ്ക്കും മൃഗസംരക്ഷണത്തിനും നൂതന പദ്ധതികൾ.  പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് നിരവധി പദ്ധതികൾ.
43 കോടി രൂപ വരവും 42 കോടി ചിലവുമുള്ള മുണ്ടക്കയം പഞ്ചായത്തിന്റെ 2024- 25 വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ഷീലമ്മ ഡോമിനിക് അവതരിപ്പിച്ചു.
പ്രസിഡണ്ട് രേഖദാസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുഭേഷ് സുധാകരൻ,പി ആർ അനുപമ, ബ്ലോക്ക്‌ മെമ്പർ പി കെ പ്രദീപ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽ കുമാർ,ഷിജി ഷാജി, സുലോചന സുരേഷ്,  ഷീലമ്മ ഡൊമിനിക്ക്, പി കെ പ്രദീപ്,
 ദിലീഷ് ദിവാകരൻ, സുലോചന സുരേഷ്,ഷി ജി ഷാജി, ബെന്നി ചേറ്റുകുഴി, ജോമി തോമസ്, കെ എൻ സോമരാജൻ, ലിസി ജിജി, ഷിഫാ ദിബയിൻ, ഫൈസൽ മോൻ, പി എ രാജേഷ്, പ്രസന്ന ഷിബു, ജാൻസി തൊട്ടിപ്പാട്ട്, റെയ്ച്ചൽ, സൂസമ്മ മാത്യു, ബിൻസി മാനുവൽ, ജിനീഷ് മുഹമ്മദ്, ബോബി മാത്യു, പി എസ് സുരേന്ദ്രൻ, ടി.കെ ശിവൻ  ചാർലി കോശി,കെ എസ് രാജു, സിജു കൈതമറ്റം, ആർ സി നായർ, ചാക്കോ, ടോമി,പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി ജോഷി മാത്യു എന്നിവർ സംസാരിച്ചു.