കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളിൽ നിന്നു 2023 24 അധ്യ യന വർഷം വിരമിക്കുന്ന പ്രഥമാധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കു ള്ള യാത്രയയപ്പ് സമ്മേളനവും അധ്യാപക അനധ്യാപക സംഗമവും നടത്തി.കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. അസോവ പ്രസിഡന്‍റ്  എബ്രഹാം മാത്യു പന്തിരുവേലിൽ, രൂപത കോർപ്പറേറ്റ് മാനേജർ റവ.ഡോ. ഡോമിനിക് അയലൂപറന്പിൽ, കട്ടപ്പന സെന്‍റ് ജോർജ് എച്ച്എസ്എസ് ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, കാളകെട്ടി എഎംഎച്ച്എസ് പ്രിൻസിപ്പൽ സി.ജെ. വിനോജി മോൻ, കൂവപ്പള്ളി സെന്‍റ് ജോസഫ് എച്ച്എസ് ഹെഡ്മിസ്ട്രസ് പി. ബീനാ വർഗീസ്, എലിക്കുളം സെന്‍റ് മാത്യൂസ് യുപിഎസ് ഹെഡ്മിസ്ട്രസ് ആൻസി ജോസഫ്, ഉപ്പുതറ ഒഎംഎൽപിഎസ് ഹെഡ്മിസ്ട്രസ് സോളിക്കുട്ടി തോമസ്, വെള്ളാരംകുന്ന് സെന്‍റ് മേരീസ് എച്ച്എസ്എസ് എച്ച്എസ്എസ്ടി ജോസ് മാത്യു, കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ജിഎച്ച്എസ് എച്ച്എസ്ടി സിസ്റ്റർ കൊച്ചുറാണി കെ. ജോർജ്, മ്ലാമല  എഫ്എച്ച്എസ് എൽജിഎഫ്ടി (ഹിന്ദി) ഷൈനി ജോൺ, ഉപ്പുതറ എച്ച്എസ്എസ് ലാബ് അസിസ്റ്റന്‍റ് എസ്പി ജോസ് ജോസഫ്, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് എച്ച്എസ്എസ് പ്രിൻസി പ്പൽ ഡോ. ബിനോയി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ ഉൾപ്പെടെ 44 അധ്യാപകർക്കും അഞ്ച് അനധ്യാപകർക്കുമാ ണ് ഇന്നലെ യാത്രയയപ്പ് നൽകിയത്. ഇവർക്കുള്ള മാനേജ്മെന്‍റിന്‍റെ ഉപഹാരം മാർ ജോസ് പുളിക്കൽ വിതരണം ചെയ്തു.