• കാഞ്ഞിരപ്പള്ളി  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധി കാരി ചട്ടങ്ങൾ പാലിക്കാതെയാണ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയതും തെര ഞ്ഞെടുപ്പ് നടത്തിയതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപി ച്ചു.തിരഞ്ഞെടുപ്പിന് 7 പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽക ണമെന്ന ചട്ടം ലംഘിച്ച് 8ാം തീയതിയാണ് നോട്ടീസ് നൽകിയത്. യു.ഡി.എഫ് അംഗ ങ്ങളിൽ ചിലർക്ക് നൽകിയ നോട്ടീസിൽ ആകസ്മിക കാരണങ്ങളാലോ കോറം തി കയാതെയോ യോഗം മാറ്റിവെക്കാൻ ഇടയായാൽ തൊട്ടടുത്ത ദിവസം അതേ സ്ഥല ത്തും സമയത്തും  യോഗം ചേരുന്നതാണെന്ന് കാര്യം ചേർത്തിട്ടില്ല താണ്.
  • തന്മൂലം ഇന്ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ കുറിച്ച് ഇവർക്ക് അറിയിപ്പ് കിട്ടിയി ട്ടില്ലാത്തതാണ്. വരണാധികാരിയുടെ ഭാഗത്ത് നിന്നു ണ്ടായ ഗുരുതര വീഴ്ചക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യു.ഡി.എഫ് അംഗങ്ങൾ അറിയി ച്ചു. 23 അംഗ ഭരണസമിതിയിൽ 10 അംഗങ്ങൾ മാത്രം ചേർന്ന് വൈസ് പ്രസിഡ ൻ്റി നെ തെരഞ്ഞെടുത്തത്  ജനാധിപത്യ വിരുദ്ധമാണെന്നും സി.പി.എം നേതൃത്വത്തി ലുള്ള പഞ്ചായത്ത് ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും യോഗം ആരോപി ച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി. ജീരാജിന്റെ അധ്യക്ഷതയിൽ ഗ്രാമ പ ഞ്ചായത്ത് അംഗങ്ങളായ പി.എ ഷെമീർ,ബേബി വട്ടക്കാട്ട്, ബിജു പത്യാല, സുനിൽ തേനംമാക്കൽ, രാജു തേക്കുംതോട്ടം, ബ്ലെസ്സി ബിനോയി, ജെസ്സി വർഗീസ് മലയിൽ എന്നിവർ പങ്കെടുത്തു.