കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേത്ര-ദന്ത പരിശോധന ക്യാമ്പുകള്‍ക്കു തുടക്കമായി 

കാഞ്ഞിരപ്പള്ളി : – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങളുടെ ക്ഷേമത്തിനായി നടത്തപ്പെടുന്ന നേത്ര-ദന്ത പരിശോധന ക്യാമ്പു കള്‍ക്ക് തുടക്കമായി. 7 പഞ്ചായത്തുളിലായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തപ്പെടുന്നത്. മണിമല, കൂട്ടിക്കല്‍, എരുമേലി എന്നീ പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ നടന്നു. ക്യാമ്പില്‍ പങ്കെടുത്ത 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു വരുന്നു. 
പാറത്തോട് പി. എച്ച്. സി. യില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. എം. ഹനീഫ അദ്ധ്യഡക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മാര്‍ട്ടിന്‍ തോമസ്, ഡോ. വിനോദ്, ഡോ. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. വി. ജോയി തുടങ്ങി യവര്‍ പ്രസംഗിച്ചു.