ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങ് പദ്ധതി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ് പള്ളിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങാകുന്നതിനായി ആരംഭിച്ച ആശാകിരണം പദ്ധതിയുടെ ഫണ്ട് ശേഖരണ ത്തിനായി ചായപ്പീടിക തുടങ്ങി. ഇടവക വികാരി ഫാ. സജി പൂവത്തുകാട് പഞ്ചായ ത്ത് പ്രസിഡന്റ് വിജയമ്മ വിജയലാലിന് ആദ്യ വില്‍പന നടത്തി ഉദ്ഘാടനം ചെയ്തു.

പള്ളിയിലെ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാ ക്കുന്നത്. ഇടവക സെക്രട്ടറി ബെന്നി പാമ്പാടിയില്‍, സാമ്പത്തീക സമിതി സെക്രട്ടറി ജോര്‍ജ് അരീക്കാട്ടില്‍,  ആനിമേറ്റര്‍ മറിയമ്മ മാമച്ചന്‍, പിഡിസി സെക്രട്ടറി ജെയിംസ് കണ്ടത്തില്‍, ലിസി പാറേമല, ജോസഫ് കാവുങ്കല്‍, ബാബു ബംഗ്ലാവുപറമ്പില്‍, നിഷ സാബു, അജിത ഷാജി എന്നിവര്‍ പങ്കെടുത്തു.

Share :

You May Also Like

More From Author