കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ ഭരണം നിലനിർത്തി യുഡിഎഫ്. ഏകപക്ഷീയമായി മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിച്ചാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. സഹകരണ ജനാധിപത്യ മുന്നണിക്ക് ഒരു സ്ഥാനാർത്ഥിയേ പോലും വിജയിപ്പിക്കാനായില്ല. തോറ്റവരിൽ ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ജോളി മടുക്കക്കുഴി, റ്റി.ജെ മോഹനൻ, പഞ്ചായത്തം ഗം റിജോ വാളാന്തറ എന്നിവർ ഉൾപ്പെടുന്നു.
സ്റ്റ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട്, തോമസ് ജോസഫ് ഞള്ളത്തുവയലിൽ, ഫിലിപ്പ് നിക്കോ ളാസ് പള്ളിവാതുക്കൽ ,റ്റോജി വെട്ടിയാങ്കൽ ,ദിലീപ് ചന്ദ്രൻ പറപ്പള്ളിൽ ,രാജു ജോർജ് തെക്കുംതോട്ടത്തിൽ ,ബിജു ശൗര്യാംകുഴി ,സുനിജ സുനിൽ ,ആനിയമ്മ ജോയി കിഴ ക്കേത്തലക്കൽ,ജെസ്സി ബിനോയി വട്ടവയലിൽ ,സാബു എം ജി മുതുകാട്ടുവയലിൽ എന്നിവരാണ് വിജയിച്ചത്.

 

കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്ക് ര​ണ്ടു​വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി ബാ​ക്കി​ നി​ൽ​ക്കേ അ​ഞ്ച് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു​കൊ​ണ്ട് ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. കേരള കോണ്‍ഗ്രസ്-എം നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി, ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഹകരണ സഖ്യം എന്നീ മൂന്നു മുന്നണികളും മത്സരരംഗത്തുണ്ടായിരുന്നു . കഴിഞ്ഞ മാസം പത്തംഗ ബാങ്ക് ഭരണസമിതിയിലെ നാല് കേരള കോണ്‍ഗ്രസ്-എം അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും ഉള്‍പ്പെടെ അഞ്ച് പേര്‍ രാജിവച്ചതിനെത്തെടര്‍ന്ന് കോറം തികയാത്ത സാഹചര്യത്തില്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയി രുന്നു. ബാങ്ക് പ്രസിഡന്‍റിന്‍റെ അറിവോടെ നിയമവിരുദ്ധമായി വായ്പ അനുവദിച്ചതാ യും ഭാരണസമിതിയംഗത്തിനും പിതാവിനും മതിയായ രേഖകളില്ലാതെ 20 ലക്ഷ ത്തോളം രൂപ വായ്പ നല്‍കിയെന്നും സാധാരണക്കാര്‍ക്ക് വായ്പ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് ഇവര്‍ രാജിവച്ചത്.