പൊന്തൻ പുഴയിൽ ഡിജിറ്റല്‍ സര്‍വ്വേ ഓഫീസ് ഉദ്ഘാടനം

Estimated read time 1 min read

കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട കൂപ്പ് നമ്പര്‍-3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തി ന് പരിഹാരമായി ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ മണിമല വില്ലേജിൽ 2 ആഴ്ചക്കകം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് ചീഫ് വിപ്പ് പ്രത്യേകമായി കത്ത് നല്‍കിയി രുന്നു. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് ഡിജിറ്റൽ സർവേ ചെയ്യുന്നതിന് മണിമല വില്ലേജ് കൂടി ഉൾപെടുത്തി റവന്യൂ മന്ത്രി ഉത്തരവു നല്‍കിയത്.

668 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പട്ടയം ലഭിക്കാനുള്ളത്. ഇവരെല്ലാം വനാതിര്‍ ത്തിക്ക് സമീപം താമസിക്കുന്നവരാണ്. 1958ല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി വനാതി ര്‍ത്തി നിര്‍ണ്ണയിച്ചതാണ്. പിന്നീട് റവന്യൂ വകുപ്പും വനം വകുപ്പും സംയുക്ത സര്‍വ്വേ നടത്തി വനാതിര്‍ത്തിക്ക് പുറത്തുള്ള ആളുകളെ കണ്ടെത്തുകയും ചെയ്തതാണ്. എ ന്നാല്‍ പൊന്തന്‍പുഴ വനത്തിന്റെ അവകാശം സംബന്ധിച്ച് ഏതാനും സ്വകാര്യ വ്യ ക്തികള്‍ നല്‍കിയ കേസ്സില്‍ ഹൈക്കോടതി വിധി അവര്‍ക്ക് അനുകൂലമാകുകയും ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പ് സുപ്രീം കോടതിയില്‍ എസ്എല്‍പി. നമ്പര്‍ 2291/19 ആയി അപ്പീല്‍ നല്‍കുകയും അപ്പീല്‍ കോടതിയുടെ പരിഗണനയിലുമാണ്.

എന്നാല്‍ ജനങ്ങള്‍ നൂറിലധികം വര്‍ഷമായി അധിവസിക്കുന്ന പ്രദേശംകൂടി ഈ കേസ്സിന്റെ പരിധിയില്‍ വരുമെന്നുള്ള തെറ്റായ വ്യാഖ്യാനമാണ് യഥാര്‍ത്ഥത്തില്‍ പട്ടയ വിഷയത്തില്‍ പ്രശ്‌നത്തിന് കാരണമായത്. എന്നാല്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ ആരംഭിച്ചതോടെ വനാതിര്‍ത്തിക്കടുത്തുള്ള ജനങ്ങള്‍ തമസിക്കുന്ന പ്രദേശം വന ഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന് കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പമാ യി. റവന്യൂ ഭൂമിയാണെങ്കില്‍ റവന്യൂ പട്ടയം നല്‍കുന്ന അതേ നടപടിക്രമത്തില്‍ പ ട്ട യം നല്‍കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ചീഫ് വിപ്പ് നിരവധി തവണ നിയമ സ ഭയില്‍ ചോദ്യങ്ങളായും സബ്മിഷനുകളായും വിഷയം അവതരിപ്പിച്ചിരുന്നു. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ മണിമല വില്ലേജിലെ വിവിധ മേഖലകളിലെ ജന ങ്ങ ളുടെ പട്ടയം സംബന്ധിച്ച വിഷയങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകും.

ഇപ്പോള്‍ നടക്കുന്ന സര്‍വ്വേ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മണിമല ഗ്രാമപഞ്ചായ ത്തിന്റെ ആഭിമുഖ്യത്തിൽ പൊന്തൻ പുഴയിൽ ഓഫീസ് ഉദ്ഘാടനം ചീഫ് വിപ്പ് നിർവഹിച്ചു. ചടങ്ങിൽ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് വർഗീസ് ജനപ്രതിനിധികളായ ജെയിംസ് പി സൈമൺ, സുനി വർഗീസ്,മോളി മൈക്കിൾ, അതുല്ല്യാ ദാസ്, സിറിൾ തോമസ്, സുജ ബാബു, ഇന്ദു പി റ്റി എന്നിവരും വകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

You May Also Like

More From Author