അങ്ങനെ അങ്ങ് പോയാലോ അമ്പാനേ.. ഓവർടേക്കിംഗിന് നിരോധനം

Estimated read time 0 min read
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ എരുമേലി റോഡിൽ കഴിഞ്ഞ ദിവസം  വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് ഓവർടേക്കിംഗിന് നിരോ ധനം. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘത്തിൻ്റേതാണ് തീരുമാനം. സ്ഥിരം അപകടമേഖലയാകുന്നത് കൂടി കണക്കിലെടുത്താണ് കാഞ്ഞിരപ്പ ള്ളി ഇരുപത്തിയാറാം മൈൽ മേരീക്വീൻസ് ആശുപത്രി ജംഗ്ഷൻ മുതൽ കുളപ്പുറം ഒന്നാം മൈൽ വരെയുള്ള ഭാഗത്ത് ഓവർ ടേക്കിംഗ് നിരോധിക്കാനുള്ള തീരു മാനം.
ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയ്ക്ക് സമീപം കഴിഞ്ഞ ദിവസമാണ് അമൽജ്യോതി എഞ്ചീനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ അമൽ ഷാജി വാഹന അപകടത്തിൽ മരണപ്പെടുന്നത്.ഇവിടെ നേരത്തെയും വാഹനാപകടങ്ങളിൽ ആളുകൾ മരണപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നു.  3 മാസത്തിനിയിട യിൽ 3 പേരാണ് ഇവിടെ മരിച്ചത്. കൂടാതെ ചെറു അപകടങ്ങൾ വേറെയും. ഇതെല്ലാം കണക്കിലെടുത്താണ് ഇവിടെ അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്വീകരിക്കേണ്ട നടപടികളെ പറ്റി ആലോചിക്കാൻ ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ അറിയിച്ചു.
ഓവർ ടേക്കിംഗും, വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിൻ്റെ കണ്ടെത്തൽ.ഈ സാഹചര്യത്തിൽ ഓവർ ടേക്കിംഗ് നിരോധിക്കുന്നത് കൂടാതെ, അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകൾ, ഓവർ ടേക്കിംഗ് നിരോധിച്ചുള്ള ബോർഡുകൾ എന്നിവ നിലവിൽ സ്ഥാപിച്ചു കഴിഞ്ഞു. ഇവിടെ 30 കിലോമീറ്ററായി വാഹനങ്ങളുടെ വേഗത നിജപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്പീഡ് കുറയ്ക്കാൻ പെയിൻ്റ് കൊണ്ടുള്ള റംമ്പിൾ സ്ട്രിപ്പ് സ്ഥാപി ക്കുന്നതിന് പുറമെ ഓവർ ടേക്കിംഗ്‌ നിരോധിച്ച് യെല്ലോ ലൈനും റോഡിൽ മാർക്ക് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ, പൊതുമരാമത്ത് വിഭാഗം എക്സി. എൻഞ്ചീനിയർ ജോസ് രാജൻ, അസി. എക്സി. എൻഞ്ചിനിയർ എൽ രാഗിണി,അസി എക്സി. എൻജീനിയർ വിഷ്ണു എം പ്രകാശ്, കാഞ്ഞിരപ്പള്ളി എസ്.ഐ ശാന്തി.കെ. ബാബു മോട്ടോർ വാഹന വകുപ്പ് എ. എം വി.ഐമാരായ റ്റി.വി അനിയ കുമാർ വിജോ വി ഐസക്ക് പോലീസ് ഉദ്യോഗസ്ഥർ, എന്നിവർ സംഘത്തിലുണ്ടായിരുന്നു. റോഡ് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡ് സൈഡിൽ വീതി കൂടി ഇൻ്റർലോക്ക് ചെയ്യുന്നതിനും നിലവിലെ അപാകതകൾ പരിഹരിക്കുന്നതിനായി അടിയന്തിര ഇടപെടലുകൾ നട ത്തണമെന്നും ആവിശ്യപ്പെട്ടു കൊണ്ട് വാർഡംഗമായ സിന്ധു മോഹനൻ പൊതുമരാമത്ത് വിഭാഗത്തിന് നിവേദനവും സമർപ്പിച്ചു.

You May Also Like

More From Author

+ There are no comments

Add yours