എലിക്കുളം:സമൂഹ നന്മക്കായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാ ക്കുന്ന സാമൂഹിക പ്രവർത്തകൻ രതീഷ് കുമാർ നക്ഷത്ര എംജിഎം എൻഎസ്എസ് സ്കൂളിലെ പിടിഎ യുടെ സഹകരണത്തോടെ കർമ്മ പരിപാടികൾക്ക് നേതൃത്വം നൽ കുകയാണ്.ആവശ്യക്കാർക്ക് എളുപ്പത്തിൽ രക്തം ദാനം ചെയ്യാൻ സൗകര്യമുളവാക്കു ക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളുടെയും ജീവനക്കാരുടെ യും അഭ്യുദയകാംക്ഷികളുടെയും പങ്കാളിത്തത്തോടെ രക്ത ദാനം സാധ്യമാക്കുന്നതി നായി ബ്ലഡ് ഡോണർമാരെ കണ്ടെത്തി ബ്ലഡ് ഡോണേഴ്സ് ഫോറം. രക്ത ദാനം ചെയ്യാൻ സന്നദ്ധരായ ആളുകളുടെ പേരും വിവരങ്ങളും ഉൾപ്പെടെ ഒരു ഡയറക്ടറി പ്രകാശനം ചെയ്യുവാനും ഇവർ ഉദ്ദേശിക്കുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തി യെടുക്കുന്നതിനായി ഒരു സഹായ നിധി രൂപീകരിക്കുകയും ചെയ്തു. വർഷാവസാനം അവരുടെ തന്നെ മേൽ നോട്ടത്തിൽ അർഹതപ്പെട്ട ഏതെങ്കിലും വ്യക്തികളുടെ ജീവി തത്തിൽ കൈത്താങ്ങാവുന്നതിനായി ഉപകരിക്കാനും ഉതകുന്ന ഒരു സഹായ നിധി ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ലഡ് ഡോണേഴ്സ് ഫോറം ഉത്ഘാടനം പൊൻകു ന്നം പോലീസ് സ്റ്റേഷൻ PRO ജയകുമാർ KR, സഹായനിധി ഉത്ഘാടനം സ്കൂൾ മാനേജർ TS രഘു, പിടിഎ പ്രസിഡന്റ് രതീഷ് കുമാർ വാർഡ് മെമ്പർ ദീപ ശ്രീജേഷ്, എലിക്കു ളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ചുമ്മാ മനോജ്‌, പ്രധാന ആദ്യാപിക അമ്പിളി KA, മാതൃ സംഗമം അധ്യക്ഷ ആൽബി മഹേഷ്‌ എന്നിവർ സംസാരിച്ചു.