അതിദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കു മെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണിമല ഗ്രാമ പഞ്ചായത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാട നവും പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനവും നിർവഹിച്ച് പ്രസം ഗിക്കുകയായിരുന്നു മന്ത്രി. പുതിയ പാലങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കുന്നത് മാത്രമല്ല വികസനം. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ കൂടി നിറവേറ്റുന്നതാണ്. അതു നേടി ക്കൊടുക്കാൻ സർക്കാരിന്റെ കൂടെ നിന്നു പ്രവർത്തിക്കുന്നവരാണ് തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു.

4.90 ലക്ഷം രൂപ ചെലവഴിച്ച് മണിമല ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യ ക്ഷത വഹിച്ചു.

മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമൺ, കാഞ്ഞിരപ്പള്ളി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയ റക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, സംസ്ഥാന ജൈവ വൈവിധ്യ ബോർഡംഗം ഡോ. കെ. സതീഷ് കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, ബ്ലോക്ക് പഞ്ചായത്ത് വി കസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ഗോപിദാസ്, പഞ്ചായത്ത് സ്ഥിരംസമി തി അധ്യക്ഷരായ റോസമ്മ ജോൺ, സുനി വർഗീസ്, മോളി മൈക്കിൾ, പഞ്ചായത്തം ഗങ്ങളായ പി.ജെ. ജോസഫ് കുഞ്ഞ്, മിനി മാത്യു, സിറിൽ തോമ സ്, സുജ ബാബു, രാ ജമ്മ ജയകുമാർ, പി.ജി. പ്രകാശ്, പി.ടി. ഇന്ദു, പി.എസ്. ജമീല, ഷാഹുൽ ഹമീദ്, ബി നോയ് വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. ഷിജു കുമാർ, സി.ഡി.എസ്. ചെയ ർപേഴ്‌സൺ ബിന്ദു സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുജിത്ത് കുമാർ, വി .എസ്. ശരത്, കെ.എസ്. ജോസഫ്, പി.ആർ. മോഹനചന്ദ്രൻ, എന്നിവർ പങ്കെ ടുത്തു.