മരുന്നുകൾക്ക് തീവിലയാണന്നാണല്ലോ എല്ലാവരുടെയും പരാതി. എന്നാൽ 10 ശതമാ നം മുതൽ 40 ശതമാനം വരെ വിലക്കുറവുള്ള ഒരു മെഡിക്കൽ ഷോപ്പ് ആരംഭിച്ചിട്ടു ണ്ട് നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ. ജി ഗോൾഡ് ജ്വല്ലറിയ്ക്ക് സമീപം കല്ലുങ്കൽ ബിൽ ഡിംഗിൽ ആരംഭിച്ചിരിക്കുന്ന വലിയപറമ്പിൽ മെഡിക്കൽസ് ആണ് മരുന്നുകൾക്ക് വ ലിയ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇവിടെ നിന്ന് വാങ്ങുന്ന ഓരോ മരുന്നുകൾ ക്കും 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവാണ് ഇവർ വാഗ്ദാനം ചെയ്യുന്ന ത്. ഇംഗ്ലീഷ് മരുന്നുകൾക്ക് പുറമെ ആയുർവ്വേദ മരുന്നുകൾ, വെറ്റിനറി മരുന്നുകൾ, എന്നിവയും വലിയ പറമ്പിൽ മെഡിക്കൽസിൽ നിന്ന് ലഭിക്കും.സർജിക്കൽ ഐറ്റംസ്, കോസ് മെറ്റിക് ഐറ്റംസ്, ബേബി ഫുഡ്, പെറ്റ് ഫുഡ് എന്നിവയെല്ലാം ഒരു കുടക്കീഴി ൽ ലഭിക്കും എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

ഒരു ഫോൺ കോൾ മാത്രം വിളിച്ചാൽ മതി ഉടൻ മരുന്നുകൾ വീട്ടിലെത്തും എന്നതും ഇവരുടെ ഉറപ്പ്.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ വലിയപറമ്പിൽ മെഡിക്കൽ സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ ആദ്യവില്പന നിർവ്വഹിച്ചു.നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി അൽകൗസരി, ജനപ്രതിനിധികളായ സുനിൽ തേനംമാക്കൽ, പി.എ ഷമീർ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻറ് വി.എം അബ്ദുൾ സലാം എന്നിവർ അടക്കം പങ്കെടുത്തു.