പുനലുർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ- പൊൻകുന്നം റോഡിൽ പൊൻകു ന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 6.00 മണിയോടെയാണ് അപകടം.കർണ്ണാടക ബാംഗ്ലൂർ സ്വ ദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ വാനാണ് അപകടത്തിൽ പെട്ടത്.

നിയന്ത്രണം വിട്ട വാൻ കലുങ്കിൽ ഇടിച്ച ശേഷം വട്ടം മറിയുകയായിരുന്നു.12 യാത്ര ക്കാരാണ് വാഹത്തിലുണ്ടായിരുന്നത്.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേ ജി ൽ പ്രവേശിപ്പിച്ചു.ഒരാളുടെ കാലിൻ്റെ പരിക്ക് ഗുരുതരമാണ്.ഇയാളുടെ കാൽ പാദം അറ്റ നിലയിലാണ്.നാട്ടുകാർ ചേർന്ന് വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറ ത്തെടുത്തത്.കർണാടക ബാംഗ്ലൂർ സ്വദേശികളായ ബാബു, മഞ്ജു നാഥൻ, സുരേഷ്, വെങ്കിടേഷ്, രഘു, ചിന്നപ്പ, ശ്രീനിവാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.