കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനില്‍ സിപിഐയിലെ ജലജ ഷാജി ഇടത് സ്ഥാനാര്‍ത്ഥിയായി പത്രിക സമർപ്പിച്ചു.കൂട്ടിക്കല്‍ ഡിവിഷന്‍ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്ന സി.പി.ഐ.യിലെ അഞ്ജലി ജേ ക്കബ് രാജിവച്ച് വിദേശത്തേക്ക് ജോലിക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെര ഞ്ഞെടുപ്പു നടക്കുന്നത്. സി.പി.ഐ കൂട്ടിക്കല്‍ ലോക്കല്‍ കമ്മറ്റിയംഗവും, മഹിള സം ഘം കോട്ടയം ജില്ലാ കമ്മറ്റിയംഗവുമായ ജലജ അഞ്ചു വര്‍ഷക്കാലം സി.ഡി.എസ്. ചെ യര്‍പേഴ്‌സണ്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.2015ല്‍ ഗ്രാമ പഞ്ചായത്ത് കൊ ടു ങ്ങ വാര്‍ഡില്‍ നിന്നും മല്‍സരിച്ചിരുന്നു.

ഉപവരണാധികാരിയായ ബ്ലോക്ക് ഡെവലപ്പമെൻ്റ് ഓഫീസറും ബ്ലോക്ക് സെക്രട്ടറിയു മായ എസ്.ഫൈസൽ മുമ്പാകെയാണ് പത്രിക സമ്മർപ്പിച്ചത്. പത്രിക സൂക്ഷ്മ പരി ശോ ധന 24 ന് നടക്കും.പത്രിക പിൻവലിക്കുവാനുള്ള അവസാന തീയതി 27നാണ്. 12-തീ യതി രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. പതിമൂന്നാം തീയതി 10 മണിക്ക് വോട്ടെണ്ണി ഫലപ്രഖ്യാപനവും നടത്തും.