കൂട്ടിക്കല്‍ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് പത്രിക സമർപ്പിച്ചു

Estimated read time 1 min read

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ അനു ടീച്ചര്‍ (അനുഷിജു തൈക്കൂട്ടത്തില്‍) യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പത്രിക സമർ പ്പിച്ചു. മഹിള കോണ്‍ഗ്രസ് കൂട്ടിക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ബി.എ.ബി.എഡ് ബിരുദധാരിയായ അനു ഏന്തയാര്‍, ഒളയനാട് എസ്.ജി.എം. യു.പി.സ്‌കൂള്‍, മുംബൈ കാര്‍മല്‍ ഹൈസ്‌കൂള്‍, എന്നിവിടങ്ങളില്‍ അ ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

കൂട്ടിക്കല്‍ ഡിവിഷന്‍ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്ന സി.പി.ഐ.യിലെ അഞ്ജലി ജേ ക്കബ് രാജിവച്ച് വിദേശത്തേക്ക് ജോലിക്ക് പോയതി നെ തുടര്‍ന്നാണ് ഇവിടെ ഉപതെര ഞ്ഞെടുപ്പു നടക്കുന്നത്.

ഉപവരണാധികാരിയായ ബ്ലോക്ക് ഡെവലപ്പമെൻ്റ് ഓഫീസറും ബ്ലോക്ക് സെക്രട്ടറിയു മായ എസ്.ഫൈസൽ മുമ്പാകെയാണ് പത്രിക സമ്മർപ്പിച്ചത്. പത്രിക സൂക്ഷ്മ പരി ശോ ധന 24 ന് നടക്കും.പത്രിക പിൻവലിക്കുവാനുള്ള അവസാന തീയതി 27നാണ്. 12-തീ യതി രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. പതിമൂന്നാം തീയതി 10 മണിക്ക് വോട്ടെണ്ണി ഫലപ്രഖ്യാപനവും നടത്തും.

You May Also Like

More From Author