കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വാർഷിക പദ്ധതി വിനിയോഗത്തിൽ 100 ശതമാനം ഫണ്ട് ചിലവഴിച്ച്  വാഴൂർ ബ്ലോക്ക് പഞ്ചായത്ത്  ജില്ലയിൽ ഒന്നാമത്.
 2019-20 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച നാലു കോടി അൻപത്തൊമ്പത് ലക്ഷത്തി  എഴുപത്തി മൂവായിരം രൂപയിൽ മുഴുവൻ തുകയും ചെലവഴിച്ചാണ് ബ്ലോ ക്ക് ഈ നേട്ടം കരസ്ഥമാക്കിയത്.
സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായ ത്തുകളുടെ പദ്ധതി ചെലവ്  ശരാശരി 52 ശതമാനം മാ ത്രമുള്ളപ്പോഴാണ് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ജനറൽ വിഭാഗത്തിൽ 3.44 കോടി രൂപയും പട്ടികജാതി വികസന പദ്ധതിയിൽ 1.9  കോ ടി രൂപയും പട്ടിക വർഗ വികസന പദ്ധതിയിൽ 6 .19 ലക്ഷം രൂപയും ചെലവഴിച്ചു.
ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി ഇനത്തിൽ 35 ലക്ഷം രൂപയും കാലിത്തീറ്റ സബ്‌ സിഡി ഇനത്തിൽ അഞ്ച് ലക്ഷം രൂപയും ചിലവഴിച്ചു. ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങ ളിൽ വൈദ്യുതി ലൈൻ എക്സ്റ്റൻഷൻ ചെയ്യുന്നതിന് 11ലക്ഷം രൂപയും, ലൈഫ് ഭവന പ ദ്ധതി ഗുണഭോക്താ ക്കൾക്കായി 90 ലക്ഷം രൂപയും ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ,ഇടയരിക്കപ്പുഴ ,കറുകച്ചാൽ സിഎച്സി  എന്നിവിടങ്ങളിൽ 18 ലക്ഷം രൂപ ചെലവഴിച്ച് സൗരോർജ പാനലുകൾ സ്ഥാപിച്ചു. മൂന്ന് പൊതു ലൈബ്രറികൾക്ക് കെട്ടിടം നിർമിക്കുകയും 19 ലൈബ്രറികൾക്ക് പീരിയോഡിക് റാക്ക് ഉൾപ്പെടെയുള്ള ഫർണിച്ചർ വിതരണം ചെയ്യുകയും ചെയ്തു.
ഗ്രാമ പഞ്ചായത്തുകളുമായി സംയുക്തമായി 56 ലക്ഷം രൂപ ചെലവഴിച്ച് 28 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കി. ബ്ലോക്ക്  പ്രദേശത്തെ 10  സ്കൂളുകളി ൽ 26 ലക്ഷം രൂപ ചെലവഴിച്ച് ഷീ ടോയ്ലറ്റുകൾ നിർമിക്കുകയും നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുകയും ചെയ്തു .കൂടാതെ ഗവർമെന്റ് എൽ പി, യു പി സ്കൂ ളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ബാലസൗഹൃദ കളിയുപകരണ ങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
പട്ടികജാതി വിദ്യാർത്ഥികൾക്ക് 32ലക്ഷം രൂപ ചെലവഴിച്ച് പഠനമുറി നിർമിച്ചു നൽകു കയും ചെയ്തു. വിദേശത്തു ജോലിക്ക് പോകുവാനായി പാവപ്പെട്ട പട്ടികജാതി ഉദ്യോ ഗാർത്ഥി കൾക്ക് ധനസഹായം, പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിലിനായി ഓട്ടോ റിക്ഷ വിതരണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി.
വനിതകൾക്കായി കാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി,പാലിയേറ്റീവ് രോഗികളുടെ  പരിചരണത്തിനായി  8 ലക്ഷം രൂപ ചിലവഴിക്കുകയും ചെയ്തു. വിവിധ പട്ടികജാതി /പട്ടിക വർഗ കോളനികളുടെ സമഗ്ര വികസനം നടപ്പിലാക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റി ന്റെയും സെക്രട്ടറിയുടെയും  നേതൃത്വ ത്തിൽ ജനപ്ര തിനിധികളുടെ യുടെയും  ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രയത്ന വും ഏകോപനവും ആസൂത്രണവും മോണിറ്ററിങ്ങും നടത്തിയാണ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കരസ്ഥമാക്കിയത്.