അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ കുറുവാ മുഴി താന്നിക്കൽ TD മജീഷ് (തൊമ്മൻ -43)മരിച്ചു. പുലർച്ചെ 5.40 ഓടെയാണ് സംഭ വം. ശബരിമല തീർത്ഥാടന പാതയായ എരുമേലി കാഞ്ഞിരപ്പളളിപാതയിലെ കാ ഞ്ഞി രപ്പള്ളി കുറവാമൂഴി വായനശാലക്ക് മുൻപിൽ വച്ചാണ് അപകടം സംഭവിച്ചത്. ഈ സമയം അതുവഴി എരുമേലി സേഫ്സോൺ ഡ്യൂട്ടിക്ക് വന്ന സേഫ്സോൺ ഡ്രൈ വർ ഫൈസൽ പി എം കണ്ട്രോൾ റൂമിൽ വിവരം അറിക്കുകയും ഉടനടി സംഭവ സ്ഥ ലത്തെത്തിയ കണ്ട്രോൾ റൂം എംവിഐ ജയപ്രകാശ്,എഎംവിഐ ബി വരുൺ,  സേ ഫ്സോൺ ഡ്രൈവർ ഫൈസൽ, രാജേഷ് വി കുന്നിൽ, നന്ദു എന്നിവർ ചേർന്ന് കാ ഞ്ഞിരപ്പള്ളി മേരിക്വീൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധി ച്ചില്ല. അമിത രക്തസ്രാവമാണ് മരണത്തിന് കാരണം. അപകടത്തിന് കാരണമായ വാ ഹനത്തെ സംബന്ധിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭി ച്ചു.