പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളില്‍ കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ ജപ്തി നടപടികള്‍ അവസാനിപ്പിക്കുക , കേരള ബാങ്ക് നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രളയ ബാധിതരുടെ അതിജീവനകൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 27 ന് രാവിലെ 10 ന് ഏന്തയാര്‍ ടൗണില്‍ പ്രതിഷേധ സംഗമം നടത്തി.

അതിജീവനെ കൂട്ടായ്മ പ്രസിഡന്റ് ഗോപി മാടപ്പാട്ട് അധ്യക്ഷനായ യോഗത്തില്‍
ശ്രീ ആന്റോ ആന്റണി എം.പി.മുഖ്യപ്രസംഗം നടത്തി. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മിനി കെ ഫിലിപ്പ്, വി പി കൊച്ചുമോന്‍, വിദ്യാ ആര്‍ ശേഖര്‍ , പത്മാ വല്ലി, കുഞ്ഞമ്മ , രജനി, ഇ എ കോശി എന്നിവര്‍ പ്രസംഗിച്ചു. അതിജീവന കൂട്ടായ്മ കണ്‍വീനര്‍ ബെന്നി ദേവസ്യ സ്വാഗതവും, മായാമോള്‍ കെ പി നന്ദിയും പറഞ്ഞു