ചിറക്കടവ് പഞ്ചായത്ത് നടപ്പിലാക്കിയ ഭരണഘടനാ സാക്ഷരതാ പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ. എൻ ജയരാജ്. പദ്ധതിയുടെ സംഘാടക സമിതി പതിനാറാം വാർഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജനുവരി 26ന് പൂർത്തിയാകുന്നത് പോലെയാണ് പദ്ധതി വിഭാവനം ചെ യ്യുന്നത്. 10 വയസ്സ് പൂർത്തിയായ പഞ്ചായത്തിലെ മുഴുവൻ പൗരൻമാരെയും ഭരണഘടന സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം പൂർത്തി യാക്കിയ സെനിറ്റർമാർ 20 വാർഡിലെയും കുടുംബശ്രീകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, വ്യാപാര സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എ ന്നിവ കേന്ദ്രീകരിച്ച് പരിശീലനം നൽകും. യോഗത്തിൽ സ്ഥലം മെമ്പറും ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ സി ആർ ശ്രീകുമാർ അധ്യക്ഷത വ ഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി എൻ ഗിരീഷ് കുമാർ, അഡ്വ സുമേഷ് ആൻഡ്റൂസ്, ആന്റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours