പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പുലിക്കുന്ന് താന്നിക്കപ്പ താൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ പ്രസാദ് (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്. ഓ ത്രിദീപ് ചന്ദ്രന്റെ നേതൃത്വ ത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


+ There are no comments
Add yours