നിർദ്ദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥലം ഏറ്റെടുപ്പു മായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി ച്ചു. സർവ്വേ നടപടികളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്ക ൽ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ എംഎൽഎ എന്നിവർ സംയുക്തമായി നിർവ ഹിച്ചു.

ആധുനിക സർവേ ഉപകരണമായ ഡിഫ്രൻഷ്യൽ ഗ്ലോബൽ പൊസിഷനിക്ക് സിസ്റ്റം അഥവാ ഡിജിപിഎസ് ഉപയോഗിച്ചാണ് സ്ഥലമളന്ന് അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്നത്. ഏറ്റെടുക്കുന്ന ഭാഗത്തെ ആവശ്യമുള്ള സ്ഥലം മാത്രമേ ഏറ്റെടുക്കു. ബാക്കി ഉടമകൾക്ക് തന്നെ വിട്ട് നൽകും.

സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിന് ടെൻഡർ ഏറ്റെടുത്തിട്ടുള്ളത് മെറിഡിയ ൻ സർവ്വേ ആൻഡ് മാപ്പിങ് എറണാകുളം എന്ന സ്ഥാപനമാണ്.പ്രസ്തുത കമ്പനിയും, വി മാനത്താവള നിർമ്മാണത്തിന്റെ ഔദ്യോഗിക കൺസൾട്ടിംഗ് ഏജൻസിയായ ലൂയി ബർഗറും ചേർന്ന് സർവ്വേ നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇ പ്പോഴുള്ള പ്രാഥമിക നിഗമന പ്രകാരം ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 200 ഏക്ക റോ ളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. എന്നാൽ സർവ്വേ പൂർത്തിയാകുമ്പോൾ വിമാ നത്താവളത്തിന് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ വിസ്തൃതിയും, രൂപരേഖയും സംബന്ധിച്ച് വ്യക്തത ലഭിക്കും.

സർവ്വേ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തി ന്റെ വിവരങ്ങൾ ഉൾപ്പെടുത്തി ലാൻഡ് അക്വസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 സെക്ഷൻ 11(1) പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറ പ്പെടുവിച്ച് വസ്തു ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കും. അതോടൊപ്പം പുനരധിവാസ പാക്കേജും പ്രഖ്യാപിക്കും.വസ്തു ഏറ്റെടുത്ത് 19(1) നോ ട്ടിഫിക്കേഷൻ പുറപ്പെടുവിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ശബരി ഇ ന്റർനാഷണൽ എയർപോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി ക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. എരുമേലി ഓരുങ്കൽ കടവിൽ നടന്ന സർവ്വേ ഉദ്ഘാടന ചടങ്ങിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ പ്രതിനിധി അജി ത്ത് കുമാറും, കൂടാതെ മെറിഡിയൻ സർവ്വേ ആൻഡ് മാപ്പിങ്, ലൂയി ബർഗർ എന്നീ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.