മുണ്ടക്കയം,  എരുമേലി ഗ്രാമപഞ്ചായത്തുകളിലെ പുഞ്ചവയൽ,പാക്കാനം പ്രദേശങ്ങ ളിലെ  ജനങ്ങളുടെ ഗതാഗത മാർഗ്ഗമായ പുഞ്ചവയൽ- പാക്കാനം – മഞ്ഞളരുവി റോഡ് 5 കിലോമീറ്റർ ദൂരത്തിൽ റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പ്ര സ്തുത റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തി നുശേഷം റോഡ് കൂടുതൽ താറുമാറായിരുന്നു. പുഞ്ചവയൽ, പാക്കാനം പ്രദേശങ്ങളി ലെ ജനങ്ങൾക്ക് എളുപ്പത്തിൽ എരുമേലിയിൽ എത്തിച്ചേരുന്നതിനും  അതു വഴി തി രുവനന്തപുരം വരെ തെക്കൻ പ്രദേശങ്ങളിലേക്ക് സൗകര്യപ്രദമായി യാത്ര ചെ യ്യുന്ന തിനുമുള്ള എളുപ്പവഴി കൂടിയാണ് പുഞ്ചവയൽ- പാക്കാനം – മഞ്ഞളരുവി റോഡ്.

പട്ടികജാതി, പട്ടികവർഗ്ഗക്കാർ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന ഈ റോഡ് വനമേഖലയി ലൂടെയാണ് കടന്നുപോകുന്നത്.  വനമേഖലയിൽ ഏതാനും ഭാഗം  നിലവിൽ വനംവ കുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം ടാറിങ് നടക്കാത്തത് ഈ റോഡിന്റെ സുഗ മമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.  ഇക്കാര്യം വനം വകുപ്പ് അധികൃതരു മായി ചർച്ച നടത്തിയിട്ടുണ്ടെന്നും,  വനം വകുപ്പിൽ നിന്നും അനുമതി ലഭ്യമാക്കി ടാ റിങ് നടത്താത്ത വനമേഖല പ്രദേശത്തെ റോഡും, സമീപ ഭാവിയിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുമെന്നും  എംഎൽഎ കൂട്ടിച്ചേർത്തു.  ഭരണാനുമതി ലഭ്യമായ 78 ലക്ഷം രൂപ വിനിയോഗിച്ചുള്ള റീടാറിങ് പുനരുദ്ധാരണ പ്രവർത്തികൾ നടപ്പിലാക്കു ന്നതിന് പരമാവധി വേഗത്തിൽ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച് റോ ഡ് ടാറിങ് നടത്തുമെന്നും എംഎൽഎ അറിയിച്ചു.