ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കില പരിശോധന കേന്ദ്രം തുറന്നു

Estimated read time 1 min read
കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ജീവ നക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും പഞ്ചായത്ത് രാജ് നിയമങ്ങൾ ദുരന്തനിവാര ണം മാലിന്യ പരിപാലനം കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പരി ശീലനം നൽകുന്ന സ്ഥാപനമായ കില യുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തല റിസോഴ്സ് സെന്റർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭി ച്ചു. ഗ്രാമ -ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് തല പരിശീലനങ്ങൾ പ്രാദേശികമായി  ഏകോ പിപ്പിക്കുന്നതിനും സംഘടിപ്പിക്കു തിനുമായാണ്  സെന്റർ ആരംഭിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാറിന്റെ അധ്യക്ഷനായി. പ്രസിഡന്റ് അജിത രതീഷ് റിസോഴ്സ് സെന്ററിന്റെ ഉൽഘാടനം നിർവഹിച്ചു. സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ഗോപിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജൻ കുന്നത്ത്, ഷക്കീല നസീർ, ജൂബി അഷറഫ്, മാഗി ജോസഫ്, രത്നമ്മ രവീന്ദ്ര ൻ, പി കെ പ്രദീപ്, ജോളി മടുക്കകുഴി, ജോഷി മംഗലം, ടി ജെ മോഹനൻ, ബി ഡി ഒ ഫൈസൽ എസ്, ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ്, എക്സ്റ്റൻഷൻ ഓഫീസർ രതീഷ് പി ആർ, കില ബ്ലോക്ക് കോഡിനേറ്റർ റജീന റഫീഖ്, തീമാറ്റിക് എക്സ്പെർട്ട് വിനീത കില റിസോഴ്സ് പേഴ്സൺസ് തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.

You May Also Like

More From Author