റ്റിആർ & റ്റി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 33 ഓളം വരുന്ന കാട്ടാനക്കൂട്ടങ്ങളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വനം വകുപ് ഉദ്യോഗസ്ഥർ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കേറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടം ഇപ്പോഴും ജനവാസ മേഖലയോട് അനു ബന്ധിച്ച് നിൽക്കുകയാണ്.
33ഓളം ആനകളാണ് ചെന്നപ്പാറ, കൊമ്പുകുത്തി മേഖലകളിൽ വലിയ നാശനഷ്ടം വിതച്ച് സംഹാര താണ്ഡവമാടുന്നത്. എസ്റ്റേറ്റിലെ റബർമരങ്ങൾക്കൊപ്പം ലയങ്ങൾക്കുസമീപം കർഷകർ നട്ടുപിടിപ്പിച്ച വാഴയും തെങ്ങും എന്നുവേണ്ട കണ്ണിൽ കാണുന്നതെല്ലാം കാട്ടാനക്കൂട്ടം അടിച്ചു തകർക്കുകയാണ്. ആനകളെ ഉൾവനത്തിലേക്കു തുരുത്തിയെന്ന വനംവകുപ്പിന്റെ വാഗ്ദാനംകേട്ട് ആശ്വാസത്തിലായ തൊഴിലാളി കുടുംബങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. മുപ്പത്തിമൂന്നോളം ആനകളാണ് കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ നിലയുറപ്പിച്ചിരുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനകളെ വനത്തിലേക്കു കയറ്റിവിട്ടെങ്കിലും നേരം പുലർന്നപ്പോൾ ഇതിൽ ഭൂരിഭാഗം ആനകളും വീണ്ടും ജനവാസ മേഖലയിലേക്കു തിരികെ എത്തുകയായിരുന്നു.
ചെന്നാപ്പാറ, മതമ്പ റോഡിൽ പകൽ സമയത്തുപോലും കാട്ടാനക്കൂട്ടം നിലയുറപ്പിക്കാറുണ്ട്. ഇതു യാത്രക്കാർക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വീതി കുറഞ്ഞ റോഡുവഴി കാട്ടാനക്കൂട്ടം വരുമ്പോൾ എതിർ ദിശയിൽ വാഹനങ്ങൾ വന്നാൽ വലിയ ദുരന്തം തന്നെ സംഭവിക്കും. വെടിപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ വനത്തിലേക്ക് കയറ്റിവിട്ടാലും മണിക്കൂറുകൾക്കകം ഇവ തിരികെ വരികയാണു പതിവ്. തീറ്റയും വെള്ളവും സുലഭമായി ലഭിക്കുന്നതാണ് ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിവരാനുള്ള പ്രധാന കാരണം
കൃഷിക്കാരായ പ്രദേശവാസികളുടെ കൃഷിയിടങൾ വ്യാപകമായാണ് ആന നശിപ്പി ക്കുന്നതും. രാത്രി കാലങളിൽ ജനവാസ മേഖലയിൽ എത്തുന്ന ആനകൾ വ്യാപകമാ യി കൃഷി നശിപ്പി ക്കുന്നതോടെ പലരും കൃഷി ഉപേക്ഷിച്ച മട്ടാണ്.