കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിൽ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച പത്തു ലക്ഷം രൂപാ വിനിയോഗിച്ച് പണി പൂർത്തീകരിച്ച കീച്ചേരിപ്പടി ആലമ്പരപ്പ് പാ ലം ജില്ലാ പഞ്ചായത്ത്‌ പൊതു മരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ അധ്യക്ഷനാ യി. വൈസ് പ്രസിഡന്റ്‌ സുമി ഇസ്മായിൽ, റോസമ്മ പുളിക്കൽ, അനിറ്റ് പി ജോസ്, കെ എൻ ദാമോദരൻ, കെ ആർ സജി, നോബിൾ ജോസഫ്, ഇ കെ ഗംഗാധരൻ എന്നിവ ർ സംസാരിച്ചു.